Cinema

ബാഹുബലിയ്ക്ക് അഭിനന്ദനം; മോഹന്‍ലാലിന്, നന്ദി പറഞ്ഞ് പീറ്റര്‍

ബാഹുബലിയെ അഭിനന്ദിച്ച് പുരസ്കാര വേദിയില്‍ വച്ച് നടന്‍ മോഹന്‍ലാല്‍ സംസാരിച്ച വീഡിയോ നന്ദി പറഞ്ഞ് ട്വീറ്റ് ചെയ്ത് പീറ്റര്‍ ഹെയന്‍. ബാഹുബലി തെലുങ്കിലെ മാത്രമല്ല ഇന്ത്യയുടെ മുഴുവന്‍ വിജയമാണെന്നും ഏത് അന്യഭാഷ ചിത്രമായാലും അത് ദേശീയമായാലും അന്തര്‍ദേശീയമായാലും അതിനോട് കിടപിടിക്കത്തരീതിയില്‍ ബാഹുബലി അവതരിപ്പിച്ചിട്ടുണ്ടെന്നും ലാല്‍ പറഞ്ഞു. ഈ വര്‍ഷത്തെ സൈമ അവാര്‍ഡ് പരിപാടിയ്ക്കിടെയാണ്, ലാല്‍ ഇത് പറഞ്ഞത്.

തനിയ്ക്ക് ഇതാരോ അയച്ചു തന്നതാനെന്നും ബാഹുബലിയെ അഭിനന്ദിച്ച് ഇത്തരത്തില്‍ സംസാരിച്ച മോഹന്‍ലാലിനു, നന്ദിയും പറഞ്ഞാണ്, പീറ്റര്‍ തന്‍റെ ട്വിറ്റര്‍ അക്കൌണ്ടില്‍ വീഡിയോ പോസ്റ്റ് ചെയ്തത്. ബാഹുബലിയിലെ ആക്ഷന്‍ രംഗങ്ങള്‍ ഒരുക്കിയത് പീറ്റര്‍ ആയിരുന്നു. മാത്രമല്ല മോഹന്‍ലാലിന്‍റെ അടുത്ത ബ്രഹ്മാണ്ഡ ചിത്രം പുലിമുരുകനിലേയും സംഘട്ടന രംഗങ്ങള്‍ ഒരുക്കുന്നത് പീറ്റര്‍ ഹെയന്‍ ആണ്.

shortlink

Related Articles

Post Your Comments


Back to top button