CinemaMovie Gossips

30 കഴിഞ്ഞ നായികമാരെ സിനിമയ്ക്ക് വേണ്ട : കൊങ്കണ സെന്‍ ശര്‍മ്മ

30 കഴിഞ്ഞ നായികമാര്‍ക്കു വേണ്ടി സിനിമകള്‍ ഉണ്ടാകുന്നില്ലെന്ന് ബോളിവുഡ് താരം കൊങ്കണ സെന്‍ ശര്‍മ്മ. ബോളിവുഡ് ചിത്രങ്ങളിലെ നായികമാര്‍ എല്ലാം തന്നെ 20നും 28നും ഇടയ്ക്കുള്ളവരാണ്, 30 കഴിഞ്ഞവര്‍ക്കായി കഥാപാത്രങ്ങള്‍ ഒന്നും ഉണ്ടാകുന്നില്ല. വളരെ നീണ്ട ഇടവേള സിനിമയില്‍ ഉണ്ടായതിനേ കുറിച്ച് ചോദിച്ചപ്പോഴാണ്, മാധ്യമപ്രവര്‍ത്തകയോട് കൊങ്കണ ഈ മറുപടി പറഞ്ഞത്.

കുഞ്ഞിന്‍റെ കാര്യങ്ങള്‍ ഉള്ളതിനാലാണ്, താന്‍ സിനിമയില്‍ നിന്ന് വിട്ടു നിന്നതെന്ന് പറഞ്ഞ കൊങ്കണ, സിനിമയിലെ നായികമാരുടെ പ്രായത്തെ കുറിച്ചും വാചാലയാവുകയായിരുന്നു. സിനിമകളുടെ ഒക്കെ സംവിധായകരും നിര്‍മ്മാതാക്കളും എല്ലാം പ്രായമായവരാണ്, എന്നാല്‍ അവര്‍ക്ക് പ്രായമുള്ള സ്ത്രീകളെ നായികമാരായി വേണ്ട. കൊങ്കണ ആരോപിച്ചു.

താന്‍ ജന്‍മ നാടായ ബംഗാളിയിലെ ചില ചിത്രങ്ങള്‍ ചെയ്തിരുന്നുവെന്നും അതിനു പുരസ്കാരങ്ങള്‍ ലഭിച്ചിരുന്നുവെന്നും കൊങ്കണ ഓര്‍മ്മിപ്പിക്കുന്നു.

shortlink

Related Articles

Post Your Comments


Back to top button