BollywoodCinemaGeneralLatest NewsNEWSWOODs

സോഷ്യല്‍ മീഡിയയില്‍ താരമായി’പാകിസ്താനി പ്രിയങ്ക ചോപ്രാ

 

പ്രമുഖരുടെ അപരന്മാര്‍ എന്നും വാര്‍ത്താ പ്രാധാന്യം നേടാറുണ്ട്. ഒരാളെ​ പോലെ ഏഴു പേര്‍ ലോകത്ത് ഉണ്ടാവുമെന്നാണ്​ പറയാറ്​. ഇപ്പോള്‍ ബോളിവുഡിലെ താര സുന്ദരി പ്രിയങ്കാ ചോപ്രക്ക്​ ഒരു അപര. പ്രിയങ്കയുടെ ഈ അപര ഒരു പാകിസ്ഥാനി മോഡല്‍ ആണ്.

പാക്​ മോഡലായ ഷലായ്​ സര്‍ഹാദിയാണ്​ പ്രിയങ്കയുമായുള്ള രൂപ സാദൃശ്യം കൊണ്ട്​ ശ്രദ്ധാ കേന്ദ്രമാവുന്നത്​. പാകിസ്താനിലെ ജനങ്ങള്‍ ഇൗ യുവ മോഡലിനെ ‘പാകിസ്താനി പ്രിയങ്ക ചോപ്രാ’ എന്നാണ് വിളിക്കുന്നതെന്ന്​ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്​ ചെയ്യുന്നു.

പ്രിയങ്ക ചോപ്രാ ലോക സുന്ദരിയായി ​തെരഞ്ഞെടുക്കപ്പെട്ട സമയത്ത്​ പലരും താന്‍ പ്രിയങ്കയാണെന്ന്​ തെറ്റിദ്ധരിച്ചിരുന്നു. പ്രിയങ്ക തന്നെ കുറിച്ച്‌​ അറിഞ്ഞിട്ടുണ്ടാകുമെന്നും പാക്​ പ്രസിദ്ധീകരണത്തിന് നല്‍കിയ അഭിമുഖത്തില്‍ ഷലായ്​ സര്‍ഹാദി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments


Back to top button