BollywoodGeneralNEWS

സണ്ണി ലിയോണിനോട്‌ നൂറു കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് പൂജ മിശ്ര

മുംബൈ: സണ്ണി ലിയോണ്‍ നൂറ് കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നാവശ്യപ്പെട്ട് ബിഗ്‌ബോസ് സീസണ്‍ 5 മത്സരാര്‍ത്ഥിയും മോഡലുമായ പൂജ മിശ്ര പരാതി നല്‍കി. അഭിമുഖങ്ങളില്‍ നാണംകെടുത്തുന്നുവെന്നും അപമാനിക്കുന്നുവെന്നും കാണിച്ചാണ് പൂജ മിശ്ര പരാതി നല്‍കിയത്.

ബിഗ് ബോസിലൂടെയാണ് സണ്ണി ലിയോണും ബോളിവുഡിലേക്കെത്തുന്നത്. പൂജ മിശ്രയുടെ വരവിന് ശേഷമായിരുന്നു ബിഗ് ബോസില്‍ സണ്ണിയെത്തിയത്. തന്നോടുള്ള അസൂയയും വൈരാഗ്യവും സണ്ണിയുടെ പല അഭിമുഖങ്ങളിലും വ്യക്തമാണെന്നും ഒരു മാധ്യമത്തില്‍ തന്നെക്കുറിച്ച് വളരെ മോശമായ പരാമര്‍ശം വന്നിരുന്നെന്നും പൂജ പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button