CinemaKollywoodLatest News

രജനികാന്തിന്റെ രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ച് ബോബി സിൻഹ

സിനിമ വിശേഷങ്ങൾക്കിടയിൽ താരങ്ങൾ രാഷ്ട്രീയം പറയുന്നത് വിരളമാണെങ്കിലും നടൻ ബോബി സിൻഹ അങ്ങനെയല്ല.വ്യകതമായ കാഴ്ചപാടുകൾ അദ്ദേഹം പങ്കുവെക്കാറുണ്ട്.വളരെ കുറച്ച നാളുകൾ കൊണ്ട് തന്നെ പ്രേക്ഷകരുടെ മനസ്സിൽ ഇടം പിടിച്ച നടനാണ് ബോബി സിൻഹ.വില്ലനായും നായകനായും അദ്ദേഹം തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്.ഇപ്പോൾ രജനിയുടെ രാഷ്ട്രീയപ്രവേശനത്തെ കുറിച്ചുള്ള തന്റെ കാഴ്ചപാട് വ്യക്തമാക്കിയിരിക്കുകയാണ് ബോബി സിൻഹ.

രാഷ്ട്രീയത്തിലേക്ക് ആർക്കും വരാവുന്നതാണെന്നും രജനികാന്ത് എന്ന നടനെപ്പോലെ ഇത്രയധികം ആരാധകരുള്ള,ജനസമ്മതിയുള്ള ഒരു വ്യക്തിക്ക് എന്ത് കൊണ്ട് രാഷ്ട്രീയത്തിൽ പ്രവേശിച്ചുകൂടാ എന്നും ബോബി സിൻഹ ചോദിക്കുന്നു.ജനങ്ങളുടെ ആവശ്യങ്ങളെക്കുറിച്ച് വിളിച്ചു പറഞ്ഞ ചിത്രങ്ങളിലാണ് രജനികാന്ത് അഭിനയിച്ചിട്ടുള്ളതെന്നും അതുകൊണ്ട് തന്നെ സിനിമ അദ്ദേഹത്തിന് രാഷ്ട്രീയത്തിലേക്കുള്ള ഒരു വിസിറ്റിംഗ് കാർഡ് ആണെന്നും അതുകൊണ്ട് തന്നെ അദ്ദേഹത്തിന് രാഷ്ട്രീയത്തിലേക്ക് വരാമെന്നും ബോബി സിൻഹ അഭിപ്രായപ്പെട്ടു.

shortlink

Related Articles

Post Your Comments


Back to top button