CinemaMollywoodNEWS

‘ഈ’ തൊണ്ടിമുതല്‍ കാണാതായിട്ട് നൂറാം ദിവസം!

ഈ വര്‍ഷത്തെ ഏറ്റവും വലിയ വിജയ ചിത്രങ്ങളില്‍ ഒന്നാണ് ചെറിയ ബഡ്ജറ്റില്‍ ഒരുക്കിയ ദിലീഷ് പോത്തന്റെ തൊണ്ടി മുതലും ദൃക്സാക്ഷിയും. സന്ദീപ്‌ സേനന്‍, അനീഷ്‌ എം തോമസ്‌ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിച്ച ചിത്രം 25 കോടിയിലേറെ കളക്റ്റ് ചെയ്താണ് പ്രദര്‍ശനശാല വിട്ടത്. ഒരു മാലമോഷണ കഥ പ്രമേയമാക്കി പറഞ്ഞ ചിത്രം അവതരണത്തിലെ പുതുമകൊണ്ടും, എഴുത്തി വ്യത്യസ്തത കൊണ്ടും പ്രേക്ഷകര്‍ക്ക് കൂടുതല്‍ സ്വീകാര്യമായി മാറുകയായിരുന്നു. സജീവ്‌ പാഴൂരിന്‍റെതായിരുന്നു ചിത്രത്തിന്‍റെ തിരക്കഥ. ചിത്രം റിലീസ് ചെയ്തിട്ട് നൂറാം ദിവസത്തിലേക്ക് അടുക്കുന്ന തൊണ്ടിമുതല്‍ ഇപ്പോഴും ചില എ ക്ലാസ് കേന്ദ്രങ്ങളില്‍ പ്രദര്‍ശനം തുടരുന്നുണ്ട്. നൂറാം ദിവസത്തിന്റെ ഒരു പോസ്റ്റര്‍ അണിയറ പ്രവര്‍ത്തകര്‍ ഇപ്പോള്‍ പുറത്തുവിട്ടുണ്ട്. ഫഹദ് ഫാസിലും സുരാജ് വെഞ്ഞാറമൂടും മത്സരിച്ച് അഭിനയിച്ച ചിത്രത്തില്‍ നിമിഷ സജയനായിരുന്നു നായികായി അഭിനയിച്ചത്. മലയാളത്തിലെ ക്ലാസ് ചിത്രങ്ങളുടെ ഗണത്തിലേക്ക് തീര്‍ച്ചയായും എഴുതി ചേര്‍ക്കാവുന്ന ചിത്രമാണ് തൊണ്ടിമുതലും ദൃക്സാക്ഷിയും.

shortlink

Related Articles

Post Your Comments


Back to top button