Uncategorized

അച്ഛനെയും ലാല്‍ അങ്കിളിനെയും ഒന്നിപ്പിക്കണം വിനീത് ശ്രീനിവാസന്‍ പറയുന്നു

നടനും, സംവിധായകനും, ഗായകനുമൊക്കെയായ വിനീത് തന്‍റെ ഒരു വലിയ ആഗ്രഹത്തെക്കുറിച്ച് തുറന്നു പറയുകയാണ്. വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത ജേക്കബിന്റെ സ്വര്‍ഗ്ഗ രാജ്യം ഹിറ്റ് ചാര്‍ട്ടില്‍ ഇടംപിടിച്ചു കഴിഞ്ഞു. അതിന്റെ സന്തോഷം പങ്കുവച്ച് സംസാരിച്ച ഒരു അഭിമുഖത്തില്‍ തന്റെ ഒരു സ്വപ്നത്തെ കുറിച്ചും വിനീത് തുറന്നു പറഞ്ഞു. തന്‍റെ ആച്ഛന്‍ ശ്രീനിവാസനെയും ലാല്‍ അങ്കിളിനെയും ഒരുമിപ്പിച്ചു കൊണ്ട് ഒരു സിനിമ ചെയ്യുക എന്നത് വലിയ ഒരു സ്വപ്നമാണെന്ന് വിനീത് പറയുന്നു. അവര്‍ക്ക് വേണ്ടി ഒരു തട്ടിക്കൂട്ട് തിരക്കഥ തയ്യാറാക്കാന്‍ കഴിയില്ല, നല്ലൊരു തിരക്കഥ വന്നാല്‍ തീര്‍ച്ചയായും അതുമായി മുന്നോട്ട് പോകുമെന്ന് വിനീത് ഉറപ്പു നല്‍കുന്നു. മോഹന്‍ലാലും ശ്രീനിവാസനും ഒരുമിച്ചുള്ള ഒരു ചിത്രത്തിനായി കാത്തിരിക്കുകയാണ് ഓരോ സിനിമ പ്രേമികളും

shortlink

Related Articles

Post Your Comments


Back to top button