Latest NewsNewsIndia

അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ്: ജനുവരി 22-ന് യുപിയിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു

ജനുവരി 22-ന് യുപിയിലെ മുഴുവൻ മദ്യ വിൽപ്പനശാലകളും അടച്ചിടുന്നതാണ്

ലക്നൗ: അയോധ്യ ശ്രീരാമക്ഷേത്രത്തിലെ പ്രതിഷ്ഠാ ദിനത്തോടനുബന്ധിച്ച് യുപിയിലെ സ്വകാര്യ കോളേജുകൾ ഉൾപ്പെടെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ച് സർക്കാർ. ജനുവരി 22-നാണ് രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ദിന ചടങ്ങുകൾ നടക്കുന്നത്. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി നൽകിയതിനോടൊപ്പം, അന്നേദിവസം സംസ്ഥാനത്ത് ഡ്രൈ ഡേ ആചരിക്കാനും തീരുമാനമായിട്ടുണ്ട്. അതിനാൽ, ജനുവരി 22-ന് യുപിയിലെ മുഴുവൻ മദ്യ വിൽപ്പനശാലകളും അടച്ചിടുന്നതാണ്.

ജനുവരി 14 മുതൽ തന്നെ സംസ്ഥാനത്ത് ശുചീകരണ ക്യാമ്പയിനുകൾ ആരംഭിക്കും. ശുചീകരണത്തിന്റെ ഭാഗമായി മുഴുവൻ സർക്കാർ കെട്ടിടങ്ങളും അലങ്കരിക്കേണ്ടതാണ്. രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ് ദേശീയ ഉത്സവമാണെന്നും, നൂറ്റാണ്ടുകൾ പഴക്കമുള്ള കാത്തിരിപ്പിനൊടുവിലാണ് ഈ ശുഭമുഹൂർത്തം കൈവന്നതെന്നും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വ്യക്തമാക്കി. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ശ്രീരാമക്ഷേത്രത്തിന്റെ ഉദ്ഘാടന ചടങ്ങ് നിർവഹിക്കുക. അന്നേദിവസം വ്യവസായ പ്രമുഖരും ചലച്ചിത്ര താരങ്ങളും അടക്കം സാമൂഹിക-സാംസ്കാരിക മേഖലകളിൽ പ്രവർത്തിക്കുന്ന 7000-ത്തിലധികം ആളുകൾ ക്ഷേത്രത്തിൽ എത്തിച്ചേരുന്നതാണ്.

Also Read: ഗുജറാത്തിൽ മെഗാ റോഡ് ഷോ നടത്തി പ്രധാനമന്ത്രി മോദിയും യുഎഇ പ്രസിഡന്റും: കനത്ത സുരക്ഷ

shortlink

Related Articles

Post Your Comments

Related Articles


Back to top button