Latest NewsNewsIndia

പ്രധാനമന്ത്രി വീണ്ടും അയോധ്യയില്‍, രാമക്ഷേത്രത്തില്‍ പ്രാര്‍ത്ഥന നടത്തി

ന്യൂഡല്‍ഹി: മൂന്നാംഘട്ട വോട്ടെടുപ്പ് മറ്റന്നാള്‍ നടക്കാനിരിക്കെ പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും അയോധ്യയില്‍ എത്തി. 7 മണിയോടെ അയോധ്യയിലെത്തിയ മോദി രാമക്ഷേത്രത്തില്‍ ദര്‍ശനവും പൂജയും നടത്തിയശേഷമാണ് ക്ഷേത്ര പരിസരത്ത് റോഡ് ഷോ നടത്തിയത്.

Read Also: തൃശൂരില്‍ കിടപ്പുരോഗിയായ യുവാവിനെ സഹോദരീ ഭർത്താവ് കൊലപ്പെടുത്തിയതെന്ന് വെളിപ്പെടുത്തല്‍, പ്രതി വിഷം കഴിച്ചു

പ്രധാനമന്ത്രിയുടെ മുസ്ലീം വിരുദ്ധ പരാമര്‍ശം വലിയ വിവാദമായതിന് പിന്നാലെയാണ് രാമക്ഷേത്രം വീണ്ടും സജീവ ചര്‍ച്ചയാക്കി നിര്‍ത്താന്‍ മോദി തന്നെ നേരിട്ടിറങ്ങുന്നത്. ജനുവരിയില്‍ രാമക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠയ്ക്ക് ശേഷം ആദ്യമായാണ് മോദി അയോധ്യയിലെത്തുന്നത്. രാമക്ഷേത്രം യാഥാര്‍ത്ഥ്യമാക്കിയത് തെരഞ്ഞെടുപ്പില്‍ സജീവ ചര്‍ച്ചയാക്കി നിര്‍ത്താനാണ് മോദിയുടെ ശ്രമം. യോഗി ആദിത്യനാഥിനൊപ്പമാണ് മോദി റോഡ് ഷോ നടത്തിയത്. ഒരു മണിക്കൂറോളം റോഡ് ഷോ നീണ്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button