corona positive storiesCOVID 19KeralaLatest NewsNews

സംസ്ഥാനത്ത് 4 പേർക്ക് കൂടി കോവിഡ് ജെ.എൻ വൺ സ്ഥിരീകരിച്ചു, കടുത്ത ജാഗ്രതാ നിർദ്ദേശം

ലോകത്ത് അതിവേഗം പടരുന്ന ഒമിക്രോൺ ഉപവകഭേദമാണ് കോവിഡ് ജെ.എൻ വൺ

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും കോവിഡ് ജെ.എൻ വൺ കേസുകൾ. ഇന്ന് നാല് പേർക്കാണ് അതിവ്യാപനശേഷിയുള്ള കോവിഡ് ജെ.എൻ വൺ വകഭേദം സ്ഥിരീകരിച്ചത്. രണ്ടാഴ്ച മുൻപ് തിരുവനന്തപുരത്ത് ഒരാൾക്ക് ഈ വകഭേദം ബാധിച്ചതായി കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെ നടത്തിയ സാമ്പിൾ പരിശോധനയിലാണ് 4 പേർക്ക് കൂടി വൈറസ് ബാധ സ്ഥിരീകരിച്ചത്. നാല് പേരും കോഴിക്കോട് നിന്നുള്ളവരാണ്. ഇതിൽ ഒരാൾക്ക് ട്രാവൽ ഹിസ്റ്ററി ഉള്ളതായി ആരോഗ്യവകുപ്പ് അറിയിച്ചു.

ലോകത്ത് അതിവേഗം പടരുന്ന ഒമിക്രോൺ ഉപവകഭേദമാണ് കോവിഡ് ജെ.എൻ വൺ. സംസ്ഥാനത്തുടനീളം ക്രിസ്തുമസ്, പുതുവത്സര ആഘോഷങ്ങൾ നടക്കുന്നതിനാൽ രോഗം വ്യാപിക്കാതിരിക്കാൻ കൂടുതൽ ജാഗ്രത പുലർത്തേണ്ടതാണ്. പ്രായമായവരും, മറ്റു രോഗങ്ങൾ ഉള്ളവരും കൂടുതൽ ശ്രദ്ധിക്കണം. നിലവിൽ, സംസ്ഥാനത്തെ കോവിഡ് പോസിറ്റീവ് കേസുകളുടെ എണ്ണം 3000 കവിഞ്ഞിട്ടുണ്ട്. രാജ്യത്ത് പുതുതായി ബാധിച്ച ഭൂരിഭാഗം കേസുകളും കേരളത്തിലാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. അതിനാൽ, ജെ.എൻ വൺ വകഭേദം കൂടുതൽ ആളുകളിലേക്ക് പടരാതിരിക്കാൻ ആവശ്യമായ മുൻകരുതലുകൾ എടുക്കേണ്ടതാണ്.

Also Read: മർദന​​മേറ്റ് ചികിത്സയിലായിരുന്ന 17കാരൻ മരിച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button