KeralaLatest News

വീടുപണി മുടക്കി വഴിയിൽ പാർട്ടി കൊടിമരം, പിഴുതുമാറ്റി കലിപൂണ്ട സ്ത്രീകൾ: പിന്നിൽ ബിജെപിയെന്ന് സിപിഎം

ചേർത്തല: വീടുപണിക്കു തടസ്സമാകുന്ന തരത്തിൽ വഴിയടച്ച് സി.പി.എം. സ്ഥാപിച്ച കൊടിയും കൊടിമരവും സ്ത്രീകൾ ചേർന്നു പിഴുതുമാറ്റി. കമ്പിപ്പാരകൊണ്ടു കുത്തിപ്പൊളിച്ച് കൊടിമരമൂരാനുള്ള ശ്രമം തടയാൻ കൗൺസിലറും പാർട്ടി പ്രവർത്തകരുമെത്തിയത് സംഘർഷത്തിനിടയാക്കി. തുടർന്ന് പോലീസെത്തി നടത്തിയ ചർച്ചയിൽ കൊടിമരം മാറ്റി സ്ഥാപിക്കാനും പ്രധാന റോഡിനുള്ള സ്ഥലം വിട്ടുനൽകാനും ധാരണയായി.

ചേർത്തല നഗരസഭ 15-ാം വാർഡിൽ തോട്ടത്തിൽ കവലയ്ക്കുസമീപമാണ് കഴിഞ്ഞദിവസം നാടകീയ സംഭവമരങ്ങേറിയത്. ഇവിടെ ഏതാനുംനാളുകളായി വഴിത്തർക്കമുണ്ട്. വഴിയടച്ച് സി.പി.എം.കൊടി നാട്ടിയതോടെ ഏഴുമാസമായി വീടുപണി മുടങ്ങിയെന്നു വീട്ടുകാർ പറയുന്നു. എന്നാൽ, ഇവർക്കു ബി.ജെ.പി. പിന്തുണ നൽകിയതോടെ സംഭവം വിവാദമായി.

ഇവരുടെ വീടിന്റെ ഭാഗത്തുകൂടിയുള്ള പ്രധാന റോഡിനുള്ള സ്ഥലം വിട്ടുനൽകാതെ നാടിന്റെ വികസനസാധ്യത ഇല്ലാതാക്കിയെന്നാണ് സി.പി.എം. വാദം. ഇതിന്റെ പേരിലായിരുന്നു തർക്കം. എന്നാൽ, റോഡാക്കി മാറ്റുന്ന നടവഴിക്കായി മുൻപ്‌ സ്ഥലം വിട്ടുനൽകിയതിനാൽ ഇനിയും വിട്ടുനൽകാനാകില്ലെന്ന നിലപാടിലായിരുന്നു വീട്ടുകാർ. വീടുപണി മുടങ്ങിയതിൽ പ്രതിഷേധിച്ചാണ് സ്ത്രീകൾ കൊടിമരം പിഴുതുമാറ്റിയത്.

read also: 53വർഷമായി സിപിഎമ്മിലുള്ള 136സിപിഎമ്മുകാർ ബിജെപിയിൽ: പാർട്ടികൊടിമരം അടിത്തറയോടെ ഇളക്കിമാറ്റിയത് സ്ത്രീകളുടെ നേതൃത്വത്തിൽ

വീട്ടുകാർക്ക് പിന്തുണയുമായി ബി.ജെ.പി പ്രവർത്തകരുമെത്തി. സി.പി.എം പ്രാദേശിക നേതാവുകൂടിയായ കൗൺസിലർ അനൂപ്ചാക്കോയെത്തി കൊടിമരം പിഴുതുമാറ്റുന്നത് തടയാൻ ശ്രമിച്ചത് സംഘർഷത്തിനിടയാക്കി. ഒടുവിൽ പോലീസ് സ്ഥലത്തെത്തി ഇരുകൂട്ടരെയും സ്റ്റേഷനിലേക്കു വിളിപ്പിച്ചാണ് ചർച്ച നടത്തിയത്. തുടർന്ന് കൊടിമരം മറ്റൊരു സ്ഥലത്തേക്കു മാറ്റി.

സി.പി.എം. ഔദ്യോഗിക കൊടിമരമല്ലെന്നും പുന്നപ്ര-വയലാർ സമരകാലത്തുയർത്തിയ കൊടി വീട്ടുകാരുമായുള്ള തർക്കത്തെത്തുടർന്ന് കോൺക്രീറ്റുചെയ്ത്‌ നിലനിർത്തുകയായിരുന്നെന്നാണ് വീട്ടുകാരുടെ പരാതി.ഏഴുമാസമായി പാർട്ടി നേതൃത്വത്തിനും പോലീസിലും റവന്യൂവകുപ്പിലും പരാതി നൽകിയിട്ടും പരിഹാരമാകാത്തതിനാലാണ് സ്ത്രീകൾ രംഗത്തിറങ്ങിയത്. വിഷയം പരിഹരിക്കുന്നതിൽ സി.പി.എമ്മിനു വീഴ്ച പറ്റിയതായി പാർട്ടിക്കുള്ളിലും വിമർശനമുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button