Latest NewsArticleNews

ദീപാവലി പൂജയ്ക്ക് ഉപ്പ് ഉപയോഗിക്കുന്നതിന് പിന്നിലെ ഐതിഹ്യം അറിയാം

കാർത്തിക മാസം കൃഷ്ണപക്ഷ ചതുർദശി ദിവസമാണ് ദീപാവലി ആഘോഷിക്കുന്നത്

ഐശ്വര്യത്തിന്റെയും നന്മയുടെയും ആഘോഷമാണ് ദീപാവലി. ദീപാവലി ദിനത്തിൽ ചെയ്യുന്ന ഓരോ കാര്യങ്ങളും നമ്മുടെ ഐശ്വര്യം വർദ്ധിപ്പിക്കാൻ കാരണമാകുന്നു. ദീപാവലി പോലെ തന്നെ ദീപാവലി ദിനത്തിൽ ചെയ്യുന്ന പൂജകൾക്കും പ്രത്യേക പ്രാധാന്യമുണ്ട്. ദീപാവലി ദിനത്തിൽ ചെയ്യുന്ന പൂജകൾക്ക് വളരെ വേഗത്തിൽ ഫലസിദ്ധി ലഭിക്കുമെന്നാണ് വിശ്വാസം. ദീപാവലി ദിനത്തിൽ ആഘോഷത്തിന് മാത്രമല്ല ആത്മീയത വലിയ പ്രാധാന്യമുണ്ട്. ഇന്ത്യയുടെ ഓരോ ഭാഗങ്ങളിൽ വ്യത്യസ്ഥ തരത്തിലാണ് ദീപാവലി ആഘോഷിക്കാനുള്ളത്.

കാർത്തിക മാസം കൃഷ്ണപക്ഷ ചതുർദശി ദിവസമാണ് ദീപാവലി ആഘോഷിക്കുന്നത്. നരകാസുരന്റെ വധവുമായി ബന്ധപ്പെട്ടിരിക്കുന്നതിനാൽ നരക ചതുർദശി എന്നും ഈ ദിവസം അറിയപ്പെടുന്നു. തിന്മയ്ക്കുമേൽ നന്മ നിറഞ്ഞ ദിവസമായാണ് ഓരോ ദീപാവലിയും ആഘോഷിക്കപ്പെടുന്നത്. ദീപാവലി ആഘോഷങ്ങളുമായി ബന്ധപ്പെട്ട് ഒട്ടനവധി തരത്തിലുള്ള ആചാരങ്ങൾ ഉണ്ട്. അതിൽ പ്രധാനപ്പെട്ടവയാണ് ഉപ്പ് നിവേദ്യമായി നൽകുക എന്നത്. ദീപാവലി പൂജയ്ക്ക് ഉപ്പിന് പ്രത്യേക പ്രാധാന്യമുണ്ടെന്ന് പറയുന്നതിന്റെ ഐതിഹ്യം അറിയാം.

Also Read: തെലങ്കാനയിൽ ബിജെപിയെ ഞെട്ടിച്ച് കോൺഗ്രസിലേക്ക് മടങ്ങി മുതിർന്ന നേതാവ് കെ രാജഗോപാൽ റെഡ്ഡി

വീടുകളിലെ നെഗറ്റീവ് എനർജി ഇല്ലാതാക്കാൻ ഏറ്റവും മികച്ച വഴിയാണ് ഉപ്പ്. ലക്ഷ്മി ദേവിക്ക് ഏറ്റവും പ്രിയപ്പെട്ട ഉപ്പ്, നെഗറ്റീവ് എനർജി പൂർണ്ണമായും കളയുന്നു. അതിലുപരി വീട്ടിൽ സാമ്പത്തിക നേട്ടം കൈവരിക്കാനും ഉപ്പ് സഹായിക്കുന്നു. ഈ ഗുണങ്ങൾ ഉള്ളതുകൊണ്ടാണ് ഉപ്പ് ദീപാവലി പൂജയ്ക്ക് അനിവാര്യമെന്ന് പറയുന്നത്. ലക്ഷ്മി ദേവിയെ വീട്ടിലേക്ക് ആനയിക്കാൻ ഉപ്പിന് കഴിയുമെന്നാണ് വിശ്വാസം. അതുകൊണ്ടുതന്നെ വീട്ടിൽ വൃത്തിയുള്ള സ്ഥലത്ത് വേണം എപ്പോഴും ഉപ്പ് സൂക്ഷിക്കേണ്ടത്.

shortlink

Related Articles

Post Your Comments


Back to top button