Latest NewsArticleNews

ദീപാവലിക്ക് ഈ വസ്തുക്കൾ വാങ്ങുന്നത് ഐശ്വര്യദായകം! ദീപാവലിക്ക് വാങ്ങേണ്ട ചില വസ്തുക്കളെക്കുറിച്ച് അറിയൂ

നോർത്ത് ഇന്ത്യയിൽ വളരെ വലിയ ആഘോഷമായാണ് ദീപാവലി കൊണ്ടാടുന്നത്

ദീപങ്ങളുടെ ഉത്സവമാണ് ദീപാവലി. ഹിന്ദുമത വിശ്വാസം അനുസരിച്ച്, ദീപാവലി വലിയ ആഘോഷമാണ്. കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ഒത്തുചേരൽ, ഉപഹാരങ്ങൾ കൈമാറൽ, ദീപങ്ങൾ, നിറങ്ങൾ അങ്ങനെ ദീപാവലിയെ സവിശേഷമാക്കുന്ന നിരവധി കാര്യങ്ങൾ ഉണ്ട്. വരും വർഷം സന്തോഷവും സമൃദ്ധിയും നിറഞ്ഞതായിരിക്കാൻ ദൈവത്തോട് പ്രാർത്ഥിക്കാനും, ദേവപ്രീതിക്കായി പൂജകൾ നടത്താനും, ആളുകൾ ഈ ദിനം മാറ്റിവയ്ക്കുന്നു.

കേരളത്തിൽ ദീപാവലിക്ക് വലിയ പ്രാധാന്യം ഇല്ലെങ്കിലും, നോർത്ത് ഇന്ത്യയിൽ വളരെ വലിയ ആഘോഷമായാണ് ദീപാവലി കൊണ്ടാടുന്നത്. അതുകൊണ്ടുതന്നെ ദീപാവലിക്ക് പുറകിലുള്ള ഐതിഹ്യങ്ങളും പലതാണ്. ദീപാവലി ശുഭ സൂചകമായതുകൊണ്ടുതന്നെ ദീപാവലി ദിനത്തിൽ ചില പ്രത്യേക വസ്തുക്കൾ വാങ്ങുന്നത് വീട്ടിൽ ഐശ്വര്യം കൊണ്ടുവരുമെന്നാണ് വിശ്വാസം. ദീപാവലിക്ക് വാങ്ങേണ്ട പ്രധാനപ്പെട്ട ചില വസ്തുക്കളെക്കുറിച്ച് അറിയാം.

വെളളി

ദീപാവലിക്ക് വെള്ളി വാങ്ങുന്നത് ഏറെ ഐശ്വര്യകരമെന്നാണ് വിശ്വാസം. ഇത് വീട്ടിൽ ഭാഗ്യവും പോസിറ്റീവ് എനർജിയും കൊണ്ടുവരുന്നതാണ്. വെള്ളിയിൽ തീർത്ത ഏതെങ്കിലും ഒരു വസ്തു ദീപാവലിക്ക് വാങ്ങുന്നത് നല്ലതാണ്. വാസ്തുപ്രകാരം ഐശ്വര്യം കൊണ്ടുവരാനുള്ള പ്രധാന വഴിയാണിത്.

ശംഖ്

ദീപാവലിക്ക് ഐശ്വര്യം കൊണ്ടുവരുന്നതിൽ പ്രധാനപ്പെട്ടവയാണ് ശംഖ്. ദീപാവലി ദിനത്തിൽ ശംഖ് വാങ്ങി വീട്ടിൽ സൂക്ഷിച്ചാൽ, പണം സംബന്ധമായ പ്രശ്നങ്ങൾ ഉണ്ടാകില്ലെന്നാണ് വിശ്വാസം. ശംഖിൽ തന്നെ വലംപരി ശംഖ് വാങ്ങാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.

കടൽ ചിപ്പികൾ

ദീപാവലിക്ക് കടൽചിപ്പികൾ വാങ്ങുന്നത് ഉത്തമമാണ്. ഇവ പ്രാർത്ഥിക്കുന്ന സ്ഥലത്താണ് സൂക്ഷിച്ചു വയ്ക്കേണ്ടത്. കടൽ ചിപ്പിയെ സമ്പത്തിന്റെ പ്രതീകമായി കണക്കാക്കുന്നിനാൽ, വീട്ടിലേക്ക് ധാരാളം ധനം വരുമെന്നാണ് വിശ്വാസം.

ചൂല്

കേൾക്കുമ്പോൾ വിചിത്രമെന്ന് തോന്നുമെങ്കിലും ദീപാവലിക്ക് ചൂൽ വാങ്ങുന്നത് ഐശ്വര്യം കൊണ്ടുവരുന്നതാണ്. വീട്ടിലെ ദോഷങ്ങൾ അകറ്റുക എന്നതാണ് ചൂൽ വാങ്ങുന്നതിലൂടെ അർത്ഥമാക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button