Latest NewsJobs & VacanciesNewsCareerEducation & Career

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഡാറ്റ എൻട്രി ഓപ്പറേറ്റർ നിയമനം: ഇപ്പോൾ അപേക്ഷിക്കാം

തിരുവനന്തപുരം : ജില്ലയിലെ സർക്കാർ മെഡിക്കൽ കോളേജിൽ ഡാറ്റ എൻട്രി തസ്തികയിലേക്ക് കരാർ നിയമനത്തിനായി അപേക്ഷകൾ ക്ഷണിച്ചു. ഇന്റർമീഡിയറ്റ്/ പ്ലസ് ടുവുമാണ് യോഗ്യത. കമ്പ്യൂട്ടർ പരിജ്ഞാനം നിർബന്ധം.

Read Also  :  പിണറായിയെ ദേശീയ പുരുഷനാക്കും, ഭാവി മുഖ്യൻ റിയാസ്: പാര്‍ട്ടിയുടെ രക്ഷകനായി കോടിയേരി കൂടെയുണ്ടാകും

പ്രായ പരിധി 25 വയസ്. ശമ്പളം മാസം 17,000 രൂപ. കരാർ കാലാവധി ഒരു വർഷം. താല്പര്യമുള്ളവർ ജനനതീയതി, വിദ്യാഭ്യാസ യോഗ്യത, മുൻപരിചയം, മേൽവിലാസം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം അപേക്ഷകൾ 22-ന് വൈകിട്ട് മൂന്നിന് മുമ്പ് തിരുവനന്തപുരം മെഡിക്കൽ കോളേജ് പ്രിൻസിപ്പലിന്റെ കാര്യാലയത്തിൽ തപാൽ വഴിയോ, ഇ-മെയിൽ വഴിയോ, നേരിട്ടോ നൽകണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button