Latest NewsKerala

കേരളത്തിലേക്കെത്തുന്ന രാസലഹരിയുടെ പ്രധാന ഉറവിടം, രാ​ജ്യാ​ന്ത​ര​ ​മ​യ​ക്കു​മ​രു​ന്ന് ​ലോബി​യി​ലെ​ മുഖ്യ​ക​ണ്ണി അറസ്റ്റിൽ

ആ​ലു​വ​:​ ​കേരളത്തിലേക്ക് രാസലഹരി എത്തിക്കുന്ന സംഘത്തിലെ മുഖ്യകണ്ണി പിടിയിൽ. ‘ക്യാപ്ടൻ’ എന്നറിയപ്പെടുന്ന കോം​ഗോ​ ​സ്വ​ദേ​ശി​ ​ഹം​ഗാ​ര​ ​പോ​ളി​ ​(29​)​ ​നെ​ ​ബം​ഗ​ളൂ​രു​ ​മ​ടി​വാ​ള​യി​ൽ​ ​നി​ന്ന് ​എ​റ​ണാ​കു​ളം​ ​റൂ​റ​ൽ​ ​ജി​ല്ല​ ​പൊ​ലീ​സാ​ണ് ​പി​ടി​കൂ​ടി​യ​ത്. കേരളത്തിലേക്ക് ഒഴുകുന്ന രാസലഹരിയുടെ പ്രധാന ഉറവിടം ​’​ക്യാ​പ്റ്റ​ൻ​”​ ​എ​ന്ന​റി​യ​പ്പെ​ടു​ന്ന ഇയാളിൽ നിന്നാണ്.

രാ​ജ്യാ​ന്ത​ര​ ​മ​യ​ക്കു​മ​രു​ന്ന് ​ശൃം​ഖ​ല​യി​ലെ​ ​മുഖ്യ​ ​ക​ണ്ണി​യാണ് അറസ്റ്റിലായ ഹം​ഗാ​ര​ ​പോ​ളി. ക​ഴി​ഞ്ഞ​ ​മാ​സം​ 200​ ​ഗ്രാം​ ​എം.​ഡി.​എം.​എ​ ​യു​മാ​യി​ ​വി​പി​ൻ​ ​എ​ന്ന​യാ​ളെ​ ​അ​ങ്ക​മാ​ലി​യി​ൽ​ ​നി​ന്ന് ​പൊ​ലീ​സ് ​അ​റ​സ്റ്റ് ​ചെ​യ്തി​രു​ന്നു.​ ​ബം​ഗ​ളൂ​രൂ​വി​ൽ​ ​നി​ന്ന് ​ടൂ​റി​സ്റ്റ് ​ബ​സി​ൽ​ ​രാ​സ​ല​ഹ​രി​ ​ക​ട​ത്തു​ന്ന​തി​നി​ടെ​യാ​ണ് ​ഇ​യാ​ൾ​ ​പി​ടി​യി​ലാ​യ​ത്.​ ​
ഹം​ഗാ​ര​ ​പോ​ൾ​ 2014​ലാ​ണ് ​സ്റ്റു​ഡ​ന്റ് ​വി​സ​യി​ൽ​ ​ബം​ഗ​ളൂ​രു​വി​ലെ​ത്തി​യ​ത്.​ ​പി​ന്നീ​ട് ​മ​യ​ക്കു​മ​രു​ന്ന് ​വി​പ​ണ​ന​ത്തി​ലേ​ക്ക് ​തി​രി​ഞ്ഞു.​ ​

രാ​സ​ല​ഹ​രി​ ​നി​ർ​മ്മി​ക്കു​ന്ന​ ​’​കു​ക്ക്”​ ​ആ​യി​ ​വ​ള​ർ​ന്നു. ഫോ​ൺ​ ​വ​ഴി​ ​ഹം​ഗാ​ര​യെ​ ​ബ​ന്ധ​പ്പെ​ടാ​ൻ​ ​സാ​ധി​ക്കി​ല്ല.​ ​ഗൂ​ഗി​ൾ​ ​പേ​ ​വ​ഴി​ ​പ​ണം​ ​കൊ​ടു​ത്താ​ൽ​ ​മ​യ​ക്കു​മ​രു​ന്ന് ​ആ​ളി​ല്ലാ​ത്ത​ ​സ്ഥ​ല​ത്ത് ​കൊ​ണ്ടു​വ​ന്നു​ ​വ​യ്ക്കും.​ ​തു​ട​ർ​ന്ന് ​ലൊ​ക്കേ​ഷ​ൻ​ ​മാ​പ്പ് ​അ​യ​ച്ചു​കൊ​ടു​ക്കും.​ ​അ​വി​ടെ​പ്പോ​യി​ ​ശേ​ഖ​രി​ക്ക​ണം .ഈ​ ​കേ​സു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട​ ​തു​ട​ര​ന്വേ​ഷ​ണ​മാ​ണ് ​കോം​ഗോ​ ​സ്വ​ദേ​ശി​യി​ലെ​ത്തി​യ​ത്. ദി​വ​സ​ങ്ങ​ളോ​ളം​ ​പ​ല​യി​ട​ത്ത് ​രാ​പ​ക​ൽ​ ​ത​മ്പ​ടി​ച്ച് ​നി​രീ​ക്ഷി​ച്ചാ​ണ് ​പ്ര​തി​യെ​ ​ബം​ഗ​ളൂ​രു​ ​പൊ​ലീ​സി​ന്റെ​ ​സ​ഹാ​യ​ത്തോ​ടെ​ ​പി​ടി​ച്ച​ത്.

ഡി​വൈ.​എ​സ്.​പി​ ​എ.​ ​പ്ര​സാ​ദ്,​ ​എ.​എ​സ്.​പി​ ​ട്രെ​യി​നി​ ​അ​ഞ്ജ​ലി​ ​ഭാ​വ​ന,​ ​ഇ​ൻ​സ്‌​പെ​ക്ട​ർ​ ​പി.​ലാ​ൽ​ ​കു​മാ​ർ,​ ​എ​സ്.​ഐ​ ​എ​ൻ.​എ​സ്.​റോ​യി,​ ​സീ​നി​യ​ർ​ ​സി.​പി.​ഒ​മാ​രാ​യ​ ​എം.​ആ​ർ.​ ​മി​ഥു​ൻ,​ ​കെ.​ആ​ർ.​ ​മ​ഹേ​ഷ്,​ ​സി.​പി.​ഒ​മാ​രാ​യ​ ​അ​ജി​താ​ ​തി​ല​ക​ൻ,​ ​എ​ബി​ ​സു​രേ​ന്ദ്ര​ൻ,​ ​ഡാ​ൻ​സാ​ഫ് ​ടീം​ ​തു​ട​ങ്ങി​യ​വ​രാ​ണ് ​അ​ന്വേ​ഷ​ണ​ ​സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്. പ്രതിയെ കോ​ട​തി​യി​ൽ​ ​ഹാ​ജ​രാ​ക്കി​ ​റി​മാ​ൻ​ഡ് ​ചെ്യ​തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button