ThiruvananthapuramLatest NewsKeralaNattuvarthaNews

വിവാഹ മോചനത്തിന് അപേക്ഷ നല്‍കിയതിന് ഭര്‍ത്താവ് ഭാര്യയെ ക്രൂരമായി മര്‍ദ്ദിച്ചു: ഗുരുതര പരിക്ക്

നട്ടെല്ലിനും തലയിലും ഗുരുതരമായി പരിക്കേറ്റ ജെസി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്

തിരുവനന്തപുരം: പുല്ലുവിളയില്‍ ഭര്‍ത്താവ് ഭാര്യയെ ക്രൂരമായി തല്ലിച്ചതച്ചു. വെള്ളിയാഴ്ച രാത്രി നടന്ന സംഭവത്തിൽ യുവതിയുടെ നട്ടെല്ലിനും തലയിയ്ക്കും ഗുരുതരമായി പരിക്കേറ്റു. വര്‍ഷങ്ങളായി തുടരുന്ന മര്‍ദ്ദനം സഹിക്ക വയ്യാതെ വിവാഹ മോചനത്തിന് അപേക്ഷ നല്‍കിയതിനായിരുന്നു ഭര്‍ത്താവ് വര്‍ഗീസ് യുവതിയെ മർദ്ദിച്ചത്.

അടുക്കളയില്‍ നില്‍ക്കുകയായിരുന്ന ജെസിയെ ഭര്‍ത്താവ് വര്‍ഗീസ് പുറകിലൂടെ വന്ന് കടന്ന് പിടിച്ച്‌ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നുവെന്നാണ് പരാതി. മര്‍ദ്ദനത്തെ തുടര്‍ന്ന് ബോധം നഷ്ടപ്പെട്ട ജെസി മണിക്കൂറുകളോളം വീട്ടിനുള്ളില്‍ രക്തം വാര്‍ന്ന് കിടക്കുകയായിരുന്നു. പിന്നീട് വീണ്ടുമെത്തിയ വര്‍ഗീസ് യുവതിയെ മര്‍ദ്ദിച്ചു. ബഹളം കേട്ട് സമീപവാസിയായഒരു യുവാവ് എത്തിയാണ് ജെസിയെ ആശുപത്രിയിൽ എത്തിച്ചത്. നട്ടെല്ലിനും തലയിലും ഗുരുതരമായി പരിക്കേറ്റ ജെസി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

മകളുടെ പിറന്നാള്‍ മോന്‍സണ്‍ മാവുങ്കലിനൊപ്പം ആഘോഷിക്കുന്ന എന്‍.പ്രശാന്തിന്റെ ചിത്രം പുറത്ത്
ഞായറാഴ്ച രാവിലെയാണ് ജെസിക്ക് ബോധം ലഭിച്ചത്. ജെസിയുടെ ബന്ധുക്കളുടെ പരാതിയില്‍ ഭര്‍ത്താവ് വര്ഗീസിനെ പൊലീസ് അറസ്റ്റ് ചെയ്തു. പതിമൂന്ന് വര്‍ഷം മുന്‍പായിരുന്നു ഇവരുടെ വിവാഹം. സ്ഥിരമായി മദ്യപിച്ചെത്തി വര്‍ഗീസ് ജെസിയെ മര്‍ദ്ദിക്കുമായിരുന്നുവെന്ന് ബന്ധുക്കൾ പരാതിയിൽ പറയുന്നു. ആറ് മാസം മുന്‍പാണ് ജെസി വിവാഹമോചനത്തിന് അപേക്ഷ നല്‍കിയത്. വര്‍ഗീസിനെതിരെ നേരത്തെ പല തവണ പോലീസിൽ പരാതി നല്‍കിട്ടുണ്ടെങ്കിലും ഒത്ത് തീര്‍പ്പാക്കി വിടുകയാണ് പതിവെന്ന് ബന്ധുക്കള്‍ ആരോപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button