KeralaLatest NewsNews

കസ്റ്റഡിയിലെടുത്തവരെ സിഐ കരിക്ക് കൊണ്ടു മര്‍ദ്ദിച്ചു; സിപിഎം പ്രവര്‍ത്തകരുടെ പരാതി

ക്ഷേത്രോത്സവത്തിനിടെ ഉണ്ടായ സംഘർഷത്തിന്റെ ഭാഗമായി പോലീസ് ആറ് പേരെ കസ്റ്റഡിയില്‍ എടുത്തിരുന്നു

തൃശൂർ: കസ്റ്റഡിയിലെടുത്തവരെ പൊലീസ് സ്റ്റേഷനില്‍ വച്ച്‌ കരിക്കു കൊണ്ടു സിഐ മർദ്ദിച്ചതായി പരാതി. അന്തിക്കാട് പൊലീസ് കസ്റ്റ‍ഡിയിലെടുത്ത രണ്ട് സിപിഎം പ്രവർത്തകർ ഉള്‍പ്പെടെ ആറ് പേർക്ക് പരിക്കേറ്റതായാണ് പരാതി.

read also:കുടിവെള്ള ക്ഷാമം: മലമ്പുഴ ഡാം നാളെ തുറക്കും

വെളുത്തൂർ നമ്പോർക്കാവ് ക്ഷേത്രോത്സവത്തിനിടെ ഉണ്ടായ സംഘർഷത്തിന്റെ ഭാഗമായി പോലീസ് ആറ് പേരെ കസ്റ്റഡിയില്‍ എടുത്തിരുന്നു. സ്റ്റേഷനിലെത്തിച്ച യുവാക്കളെ അന്തിക്കാട് സിഐ കരിക്ക് ഉപയോഗിച്ച്‌ മർദ്ദിച്ചുവെന്നാണ് പരാതിയില്‍ പറയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button