
രാവിലെ വെറും വയറ്റില്‍ കുറച്ച് വെള്ളം കുടിച്ച് നോക്കു. നല്ലൊരു ആരോഗ്യശീലമാണ് ഇത്. മലബന്ധം, ശോധനക്കുറവ് എന്നി ബുദ്ധിമുട്ടുകളില്‍ നിന്ന് രക്ഷനേടാന്‍ ഭലപ്രദമാണ്. ആരോഗ്യവിദഗ്ധര്‍ അടക്കം ഇക്കാര്യം ചൂണ്ടിക്കാട്ടുന്നു. മലബന്ധം സാധാരണ എല്ലാവരിലും കണ്ടുവരുന്ന ഒരു ആരോഗ്യപ്രശ്നമാണ്. അതിനാല്‍ എന്നും രാവിലെ കൃത്യസമയത്ത് ടോയ്ലറ്റില് പോകുന്ന ശീലമാക്കുക. ഇതിനായി മലവിസര്‍ജ്ജന പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്നതിനും സമന്വയിപ്പിക്കുന്നതിനുമായി അതിരാവിലെ വെറും വയറ്റിലുള്ള വെള്ളംകുടിക്കുന്നത് ശീലമാക്കുക.
രാവിലെ വെറുംവയറ്റില്‍ രണ്ടോ മൂന്ന് ഗ്ലാസ് വെള്ളം കുടിക്കാവുന്നതാണ്. ഇതുവഴി മലവിസര്‍ജ്ജനം കൂടുതല്‍ സുഗമമാക്കുകയും ശരീരത്തില്‍ നിന്നുള്ള മാലിന്യങ്ങളെ പുറന്തള്ളുന്ന പ്രക്രിയ മികച്ചതാക്കി മാറ്റുകയും ചെയ്യുന്നു. ചര്‍മ്മത്തിന് തിളക്കവും ഉന്മേഷവും നല്‍കും. ദഹനപ്രക്രിയയെ കൂടുതല്‍ സഹായിക്കുകയും ഉദരരോഗങ്ങള്‍ കുറയ്ക്കുകയും ചെയ്യും. ഇളം ചൂടുവെള്ളം കുടിക്കുന്നത് കൂടുതല്‍ നല്ലത്. വെള്ളം വളരെ പതിയെ കുടിക്കുക.
Post Your Comments