
അഹമ്മദാബാദ് : ബിജെപി സ്ഥാനാർത്ഥികളെ ആക്രമിക്കാൻ അണികളോട് ആഹ്വാനം ചെയ്ത് കോൺഗ്രസ് വനിതാ എംഎൽഎ. മോർവ ഹദാഫിലെ എംഎൽഎ ചന്ദ്രികാബെൻ ബാരിയയാണ് സ്ഥാനാർത്ഥികളെ ആക്രമിക്കാൻ ആവശ്യപ്പെട്ടത്. വിജയിച്ച സ്ഥാനാർത്ഥികളുടെ വീടുകൾക്ക് നേരെ വ്യാപകമായി കല്ലെറിയാനാണ് വനിതാ എംഎൽഎയുടെ ആഹ്വാനം.
Read Also : ജീവന്‍രക്ഷാ മരുന്നുകള്‍ക്ക് ഏപ്രിൽ ഒന്ന് മുതൽ വില കൂടും
പാർട്ടിയോഗത്തിൽ സംസാരിക്കുന്നതിനിടെയാണ് ബാരിയ ആക്രമിക്കാൻ ആവശ്യപ്പെട്ടത്. അടുത്തു നടന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ തെറ്റായ മാർഗ്ഗങ്ങളിലൂടെയാണ് ബിജെപി സ്ഥാനാർത്ഥികൾ വിജയിച്ചതെന്നാണ് ബാരിയയുടെ ആരോപണം. വോട്ടിംഗ് യന്ത്രങ്ങളിൽ കൃത്രിമത്വം കാണിച്ചും, ജനങ്ങൾക്ക് അനധികൃതമായി മദ്യം നൽകിയുമാണ് ബിജെപി സ്ഥാനാർത്ഥികൾ എന്നും ബാരിയ ആരോപിച്ചു. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ തനിക്കെതിരെ മത്സരിക്കാൻ മുഖ്യമന്ത്രി വിജയ് രൂപാനിയ്ക്ക് ധൈര്യമുണ്ടോയെന്നും ബാരിയ വെല്ലുവിളിച്ചു.
Post Your Comments