
കഴിഞ്ഞ വര്‍ഷം ഏറ്റവും അധികം ഏഷ്യയില്‍ കളിക്കാരുടെ ട്രാന്‍സ്ഫറുകള്‍ നടന്നത് ഇന്ത്യയിലാണെന്ന് ഫിഫ റിപ്പോർട്ട്. 158 ട്രാന്‍സ്ഫറുകളാണ് കഴിഞ്ഞ വർഷം നടന്നത്. ഇത് ഏഷ്യയിലെ ഫുട്ബോള്‍ ശക്തികളായ ജപ്പാനിനെയും ചൈനയേക്കാളും കൂടുതലാണ്. ജപ്പാനില്‍ 152ഉം ചൈനയില്‍ 142ഉം ട്രാൻസ്ഫറുകളാണ് നടന്നത്.
Read Also: എലികള്‍ നിറഞ്ഞ ഡ്രസിങ് റൂമാണ് ഇന്ത്യയിലേത്; ഇന്ത്യയെ പരിഹസിച്ച് ഫിഫ
തായ്ലൻഡ് 124 ട്രാൻസ്ഫറും സൗദി അറേബ്യ 113 ട്രാൻസ്ഫറും നടത്തി. അതെസമയം ട്രാന്‍സ്ഫെറിനായി പണം ചിലവഴിച്ച ഏഷ്യന്‍ ഫുട്ബോള്‍ കോണ്‍ഫെഡറേഷന്റെ പട്ടികയില്‍ ഇന്ത്യ മൂന്നാമതാണ് . ചൈനയുടെയും ജപ്പാന്റെയും പിറകിലാണ് ഇന്ത്യ.
Post Your Comments