
മലപ്പുറം : ജിഷ്ണുവിന്റെ അമ്മ മഹിജക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പൊതുമരാമത്ത് മന്ത്രി ജി. സുധാകരന്. ജിഷ്ണുവിന്റെ അമ്മ മഹിജ നടത്തുന്ന സമരം ആസൂത്രിതമെന്ന് സുധാകരന് ആരോപിച്ചു. മലപ്പുറത്ത് തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോടതിയാണ് ജിഷ്ണു പഠിച്ച കോളജിലെ മാനേജരെയും പ്രിന്‍സിപ്പലിനെയും സംരക്ഷിക്കുന്നത്, അല്ലാതെ സര്‍ക്കാരല്ല. ആലപ്പുഴയില്‍ 17കാരനെ ആര്.എസ്.എസുകാര്‍ അടിച്ചു കൊന്നപ്പോള്‍ ആ അമ്മ ഒരു ബഹളവും ഉണ്ടാക്കിയില്ല. അതാണ് യഥാര്‍ഥ ദുഃഖം. പിണറായിക്ക് പരിഹാരം ഉണ്ടാക്കാന്‍ സാധിക്കില്ലെങ്കില്‍ ചെന്നിത്തലക്കോ, സുധീരനോ, ഉമ്മന്‍ചാണ്ടിക്കോ കഴിയുമെന്ന വിശ്വാസമാണ് അവിടെ നടത്താന്‍ ശ്രമിച്ചതെന്നും സുധാകരന് വ്യക്തമാക്കി. പിണറായി സര്‍ക്കാറിനെ അട്ടിമറിച്ച് ആര്.എസ്.എസിനെ വളര്‍ത്താമെന്നാണ് ഉദ്ദേശമെങ്കില്‍ നടക്കില്ല. സര്‍ക്കാരുമായി സഹകരിച്ചാല്‍ മാത്രമെ പ്രശ്നത്തിന് പരിഹാരമുണ്ടാകൂ. ഇപ്പോള്‍ നടക്കുന്നതെല്ലാം മലപ്പുറം ഉപതെരഞ്ഞെടുപ്പിന് വേണ്ടിയാണെന്നും മന്ത്രി സുധാകരന് പറഞ്ഞു.
Post Your Comments