MollywoodLatest NewsKeralaCinemaNewsEntertainment

സിനിമയില്‍ ഒരു ഡയലോഗ് എങ്കിലും തരുമോ എന്ന് ചോദിച്ച് വന്ന ആളാണ്, ഇപ്പൊ പണമെല്ലാം ഉണ്ടായപ്പോൾ…: ഒമര്‍ ലുലു

ഒമർ ലുലുവിന്റെ അഡാര്‍ ലൗവ് ചിത്രത്തിലൂടെയാണ് നടി പ്രിയ വാര്യരെ സിനിമ മേഖല അറിഞ്ഞുതുടങ്ങിയത്. സിനിമയിലെ സൈറ്റ് അടി രംഗത്തിലൂടെയാണ് പ്രിയ പ്രശസ്തയായത്. തുടര്‍ന്ന് ദേശീയതലത്തിലും അന്താരാഷ്ട്ര തലത്തിലും വൈറലായി. അന്യഭാഷ ചിത്രങ്ങളില്‍ അടക്കം നായികയായി. എന്നാൽ, വന്ന വഴി മറന്ന പ്രിയയെ പരിഹസിച്ച് ഒമർ ലുലു അടുത്തിടെ രംഗത്ത് വന്നിരുന്നു.

പേര്‍ളി മാണി ഷോ എന്ന ടോക്ക് ഷോയില്‍ തന്‍റെ പുതിയ ചിത്രത്തിന്‍റെ പ്രമോഷന്‍റെ ഭാഗമായി പ്രിയ നൽകിയ അഭിമുഖമാണ് നടിക്കെതിരെ പരസ്യ പ്രസ്താവന നടത്താൻ ഒമർ ലുലുവിനെ പ്രേരിപ്പിച്ചത്. സിനിമയില്‍ ഒരു ഡയലോഗ് തരുമോ എന്ന് ചോദിച്ചാണ് പ്രിയ തന്റടുത്തേക്ക് വന്നതെന്നും ഒറ്റ ദിവസം കൊണ്ടാണ് പ്രിയയുടെ ഫോളോവേഴ്‌സൊക്കെ കൂടിയതെന്നും ഒമർ പറയുന്നു. എന്നാൽ, ഇപ്പോള്‍ പണമെല്ലാം ഉണ്ടായപ്പോള്‍ പണം ഉണ്ടായിട്ടെന്തിനാണ് എന്ന ഡയലോഗ് അടിക്കുന്ന പോലെയാണ് പ്രിയയുടെ പെരുമാറ്റമെന്നും ഒമര്‍ലുലു ആരോപിച്ചു.

ഒരു ഫിലിം ചെയ്യുമ്പോള്‍ ഏറ്റവും റീച്ച് കിട്ടുന്നതും ലാഭമുണ്ടാവുന്നതും അതിലെ അഭിനേതാക്കള്‍ക്കാണെന്നും പുതുമുഖങ്ങള്‍ക്ക് ആദ്യത്തെ പടം ഹിറ്റായാല്‍ പിന്നെ പിന്നെ ഒത്തിരി അവസരങ്ങള്‍ കിട്ടുമെന്നും പല വഴിയില്‍ നിന്നും പണം കിട്ടുമെന്നും ഒമര്‍ലുലു പറയുന്നു. തങ്ങള്‍ ചെയ്ത ജോലി പ്രിയ തട്ടിയെടുക്കുന്നത് പോലെയാണ് ഇതെന്നും, ഒരു പടത്തില്‍ നിന്നും തങ്ങള്‍ക്ക് ആകെ കിട്ടുന്നത് ആ പടം ചെയ്തുവെന്ന ക്രെഡിറ്റ് മാത്രമാണെന്നും അതുകൂടെ നമ്മുടെ കൈയ്യില്‍നിന്നും കൊണ്ടുപോകുമ്പോള്‍ എന്താണ് പറയുക എന്നും ഒമര്‍ ലുലു അടുത്തിടെ ഒരു അഭിമുഖത്തിൽ ചോദിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button