
കാഞ്ഞങ്ങാട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് ഏഴു വർഷം തടവും 50,000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. 13 വയസ്സ് പ്രായമുള്ള പെൺകുട്ടിക്കുനേരെ ലൈംഗികാതിക്രമം നടത്തിയ പ്ലാച്ചിക്കര കൂരാംകുണ്ടിലെ വട്ടംതടത്തിൽ ഹൗസിൽ സിബി ജോസഫിനെയാണ് (55) കോടതി ശിക്ഷിച്ചത്. ഹോസ് ദുർഗ് ഫാസ്റ്റ് ട്രാക് സ്പെഷൽ കോർട്ട് ജഡ്ജി സി. സുരേഷ്‌കുമാർ ആണ് ശിക്ഷ വിധിച്ചത്.
Read Also : കോഴിക്കോട് തെരുവുനായ ആക്രമണം : സ്കൂൾ വിദ്യാർത്ഥിക്ക് പരിക്ക്
2021-ൽ ആണ് കേസിനാസ്പദമായ സംഭവം. പോക്സോ ആക്ട് പ്രകാരം വെള്ളരിക്കുണ്ട് പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ സബ് ഇൻസ്‌പെക്ടർ പി. ബാബുമോൻ അന്വേഷണം നടത്തി.
പ്രോസിക്യൂഷനുവേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ എ. ഗംഗാധരൻ ഹാജരായി.
Post Your Comments