വ്യത്യസ്തങ്ങളായ വേഷങ്ങളിലൂടെ ശ്രദ്ധേയയായ നടിയാണ് രാധിക ആപ്തെ. തമിഴ്, തെലുഗു, ഹിന്ദി സിനിമകളില്‍ മികച്ച വേഷങ്ങള്‍ ചെയ്ത അവര്‍ തുറന്ന നിലപാടുകള്‍ മൂലം പലപ്പോഴും വാര്‍ത്തകളില്‍ ഇടം പിടിച്ചിട്ടുണ്ട്.
രാധിക അടുത്തിടെ ഒരു ടിവി ചാനലിന് നല്കിയ അഭിമുഖം ദക്ഷിണേന്ത്യന്‍ സിനിമാ ലോകത്ത് വിവാദ കൊടുങ്കാറ്റുയര്‍ത്തി. ദക്ഷിണേന്ത്യയിലെ ഒരു സൂപ്പര്‍താരം ഷൂട്ടിങ്ങിന്റെ ആദ്യ ദിവസം തന്നെ അപമര്യാദയായി പെരുമാറിയെന്നും ഉടനെ താന്‍ അയാളെ തല്ലിയെന്നുമാണ് നടി പറഞ്ഞത്. താരത്തിന്റെ പേര് പക്ഷെ അവര്‍ വെളിപ്പെടുത്തിയില്ല. ഏത് സൂപ്പര്‍സ്റ്റാറിനെയാണ് രാധിക തല്ലിയത് എന്നാണു ഇപ്പോള്‍ ആരാധകര്‍ ചര്‍ച്ച ചെയ്യുന്നത്.
രക്ത ചരിത്ര, ധോണി, ആള് ഇന്‍ വണ്‍ അഴകുരാജ, ലെജന്റ്, ഹരം, ലയണ്‍, കബാലി, ഉല എന്നിങ്ങനെ വളരെ കുറച്ചു സിനിമകളാണ് രാധിക ഇതുവരെ ചെയ്തത്. ഇതില്‍ സൂപ്പര്‍താര ചിത്രങ്ങള്‍ എന്ന് വിശേഷിപ്പിക്കാന്‍ രജനികാന്തിന്റെ കബാലിയും ബാലകൃഷ്ണയുടെ ലെജന്റും ആണുള്ളത്. സൂര്യ, കാര്‍ത്തി, ഫഹദ് ഫാസില്‍ എന്നിവരും നടിയുടെ കൂടെ അഭിനയിച്ചിട്ടുണ്ട്. ഇക്കൂട്ടത്തില്‍ ആരെയാണ് രാധിക ആപ്തെ തല്ലിയത് എന്ന് വ്യക്തമല്ല.
Post Your Comments