CinemaIndian CinemaLatest NewsMollywoodWOODs

വിടി ബല്‍റാം വിഷയത്തില്‍ മുരളി ഗോപിയുടെ നിലപാട് ഇങ്ങനെ

എകെജിയെ ബാലപീഡകന്‍ എന്ന് അധിക്ഷേപിച്ച എംഎല്‍എ വി ടി ബലറാമിനെതിരെ വിമര്‍ശനവുമായി നടനും തിരക്കഥാകൃത്തുമായ മുരളി ഗോപി. ‘നല്ല ഓര്‍മ്മകളെ ഉരുട്ടിക്കൊല്ലുന്നു, മരിച്ചുപോയ മഹാന്മാര്‍ വരെ ഒളിവില്‍ പോകേണ്ട അവസ്ഥ’ എന്ന ഫേസ് ബുക്ക് പോസ്റ്റിലാണ് താരം ബല്‍റാമിനെ വിമര്‍ശിച്ചത്.

പോസ്റ്റ് പൂര്‍ണ്ണ രൂപം

സദാചാര പോലീസുകാർ കാലയവനികയും വലിച്ചുകീറി ചെന്ന് ലാത്തിച്ചാർജ് നടത്തുന്നു. അറസ്റ്റുകൾ രേഖപ്പെടുത്തുന്നു. നല്ല ഓർമകളെ ‘ഉരുട്ടി’ക്കൊല്ലുന്നു. മരിച്ചുപോയ മഹാന്മാർ വരെ ഒളിവിൽ പോകേണ്ട അവസ്ഥ!

എകെജിയെ വിടി ബല്‍റാം അധിക്ഷേപിച്ച സംഭവത്തില്‍ പ്രതികരണവുമായി എ കെ ജിയുടെ മകള്‍ ലൈല കരുണാകരനും നേരത്തെ രംഗത്തെത്തിയിരുന്നു. അച്ഛന്‍ വിട്ടു പിരിഞ്ഞിട്ടു 40 വര്‍ഷം കഴിഞ്ഞെങ്കിലും വേദന ഇനിയും വിട്ടുമാറിയിട്ടില്ലെന്നും ബല്‍റാമിന്റെ പരാമര്‍ശം വേദനാജനകമാണെന്നും അവര്‍ പ്രതികരിച്ചു.

shortlink

Related Articles

Post Your Comments


Back to top button