
ബോളിവുഡിലെ താര സുന്ദരി വിദ്യാ ബാലന് സിനിമാ മേഖലയില്‍ സ്ത്രീകള്‍ക്ക് നേരെയുള്ള ചൂഷണങ്ങള്‍ വര്ദ്ധിച്ചിരിക്കുന്നുവന്നു വ്യക്തമാക്കുന്നു. കൊടാതെ ഇരുപത് വയസ്സുള്ള സമയത്ത് ഒരു ടെലിവിഷന്‍ അഭിമുഖത്തില്‍ പങ്കെടുക്കാനായി അച്ഛനൊപ്പം പോയപ്പോള്‍ ഉണ്ടായ സംഭവവും വിദ്യ വെളിപ്പെടുത്തി. ”അച്ഛനൊപ്പം ഒരു ടിവി ഷോയുടെ ഓഡീഷന് പോയതായിരുന്നു ഞാന്‍. കാസ്റ്റിങ് ഡയറക്ടര്‍ എന്റെ നെഞ്ചില്‍ തന്നെ നോക്കിയിരിക്കുന്നു. ഞാന്‍ അയാളോട് ചോദിച്ചു, നിങ്ങള്‍ എന്താണ് നോക്കുന്നതെന്ന്? അയാള്‍ വല്ലാതായി. എനിക്ക് ആ സീരിയലില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചു. പക്ഷേ സ്വീകരിച്ചില്ല. എനിക്ക് 20 വയസ്സ് പ്രായമുള്ളപ്പോഴാണ് അത്.” വിദ്യ പറയുന്നു.
കൂടാതെ തടിച്ചി എന്ന് തന്നെ വിളിക്കുന്നത് ഇഷ്ടമല്ലെന്നും താരം പറയുന്നു. ”എന്റെ ശരീരത്തെ കുറിച്ച് മറ്റുള്ളവര്‍ അഭിപ്രായപ്രകടനങ്ങള്‍ നടത്തുന്നത് ഞാന്‍ ഇഷ്ടപ്പെടുന്നില്ല. മറ്റുള്ളവരുടെ ബാഹ്യരൂപത്തെ കുറിച്ച് അഭിപ്രായം പറയാന്‍ നമുക്കാര്‍ക്കും അവകാശമില്ല. എന്നാല്‍ എനിക്ക് ഇത് പലപ്പോഴും അനുഭവിക്കേണ്ടി വന്നിട്ടുണ്ട്. ഞാന്‍ സന്തുഷ്ടയായി ഇരിക്കുന്നത് കാണുമ്ബോള്‍ പലര്‍ക്കും വല്ലാത്ത ആകുലതയാണ്, ഒരു സ്ത്രീയായതുകൊണ്ട് അവള് വിജയം കരസ്ഥമാക്കുമ്ബോള് അവളെ താഴേക്ക് വലിത്തിറക്കാന് കണ്ടെത്തുന്ന ഒരു വഴിയാണ് ഇത്. അതിനുള്ള അധികാരം ഞാന്‍ ആര്‍ക്കും നല്‍കിയിട്ടില്ല.” വിദ്യ പറയുന്നു.
Post Your Comments