മഴക്കെടുതി കാരണം ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്ന ജനങ്ങൾക്ക് സഹായവും ആയി ദിലീപും ഉണ്ണി മുകുന്ദനും. ദുരിതം അനുഭവിക്കുന്നവർക്ക് തുണിത്തരങ്ങൾ എത്തിക്കാനുള്ള തിരക്കിലാണ് നടൻ ദിലീപ്. മഴ ഏറ്റവും കൂടുതൽ ദുരിതം വിതച്ചത് ദിലീപിന്റെ നാടായ ആലുവയിൽ ആണ്. ദിലീപ് ഇതിനു മുന്നേ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ സംഭാവനയും നൽകിയിരുന്നു.
ലയൺസ് ക്ലബ് അംഗങ്ങൾക്കൊപ്പം ക്യാമ്പിൽ എത്തിയ ഉണ്ണി മുകുന്ദൻ വസ്ത്രങ്ങളും മറ്റു ആവശ്യ സാധനങ്ങളും വിതരണം ചെയ്തു. ഇന്ന് രാവിലെ ഷൂട്ടിങ്ങിനിടെ പരിക്ക് പറ്റിയ അമല പോൾ ക്യാമ്പുകളിൽ എത്തിയിരുന്നു. സാനിറ്ററി നാപ്കിനുകൾ, പുതപ്പുകൾ തുടങ്ങിയവ വാങ്ങി ക്യാമ്പുകളിലേക്ക് എത്തിക്കുന്ന അമല പോളിന്റെ ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വൈറൽ ആയിരുന്നു.
Post Your Comments