ഇന്ത്യന്‍ ഫുട്ബോള്‍ കണ്ട എക്കാലത്തെയും മികച്ച താരമായിരുന്നു വിപി സത്യന്. ഏറെ നാള് ഇന്ത്യന്‍ നായകനായിരുന്നു അദ്ദേഹം സ്വന്തം രാജ്യത്തിനായി അദ്ദേഹം നൂറിനടുത്ത് രാജ്യാന്തര മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്. വിപി സത്യന്റെ ജീവിതകഥ പറയുന്ന ക്യാപ്റ്റന്‍ എന്ന ചലച്ചിത്രം കഴിഞ്ഞ ദിവസം പ്രദര്‍ശനത്തിനെത്തിയതോടെ ആ മഹാപ്രതിഭയുടെ ആഴം എത്രത്തോളമുണ്ടെന്നു മലയാളികള്‍ മനസിലാക്കി തുടങ്ങി. പത്രപ്രവര്‍ത്തകനായ പ്രജേഷ് സെന്‍ ആണ് വിപി സത്യന്റെ ജീവചരിത്രം വെള്ളിത്തിരയിലെത്തിച്ചത്. ജയസൂര്യ നായകനായ ചിത്രം മലയാളത്തിലെ ആദ്യത്തെ സ്പോര്‍ട്സ് ബയോപിക് ആണ്. പത്തൊന്‍പത് വര്‍ഷങ്ങള്‍ക്ക് ശേഷം കേരളത്തിലേക്ക് സന്തോഷ് ട്രോഫി കൊണ്ടുവന്ന ടീമിന്റെ ക്യാപ്റ്റനായിരുന്നു വിപി സത്യന്, കോയമ്പത്തൂരില്‍ വച്ച് വെസ്റ്റ് ബംഗാളിനെതിരെ അന്ന് ആ മത്സരത്തില്‍ പോരാടാനിറങ്ങുന്നതിനു മുന്നോടിയായി വിപി സത്യന് അന്നത്തെ മുഖ്യമന്ത്രി കെ,കരുണാകരന്റെ ഒരു ഫോണ്‍കോള്‍ വരുന്നു. എന്നാല്‍ ഇത്തരമൊരു രംഗം പ്രജേഷ് സെന്‍ സിനിമയുടെ വാണിജ്യ തന്ത്രത്തിനായി പ്രയോഗിച്ചതാവും.
ബെസ്റ്റ് വിഷസ് പറയാനായി വിളിച്ച ലീഡര്‍ വിപി സത്യനോട് മറ്റൊരു കാര്യം കൂടി പങ്കുവെച്ചു, നാളെ കേരത്തിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ ഓഫീസുകള്‍ക്കും പൊതു അവധിയായിരിക്കും, ഞാന്‍ അതിന്റെ ഓര്‍ഡര്‍ കൊടുത്തുവെന്നും കളി കഴിയുമ്പോള്‍ അത് പ്രഖ്യാപിക്കുമെന്നുമായിരുന്നു അദ്ദേഹത്തിന്റെ മറുപടി. എന്തിനാണ് അങ്ങനെയൊരു പ്രഷര്‍ അദ്ദേഹത്തിനു നല്‍കിയതെന്ന് മുഖ്യമന്ത്രിയുടെ പെഴ്സണല്‍ സ്റ്റാഫ് ചോദിക്കുമ്പോള്‍.അതില്‍ പ്രഷര്‍ ഇല്ലെന്നും ആത്മവിശ്വാസം ഉയര്ത്തിയാതാണെന്നും ഇനി ജയിക്കാതെ അയാള്‍ക്ക് ആ മൈതാനത്ത് നിന്ന് തിരികെ കയറാന്‍ കഴിയില്ലെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. ആ കളിയില്‍ കേരളം എതിരില്ലാത്ത മൂന്ന് ഗോളിന് വെസ്റ്റ് ബംഗാളിനെ പരാജയപ്പെടുത്തി പത്തൊന്‍പത് വര്‍ഷങ്ങള്‍ക്ക് ശേഷം സന്തോഷ് ട്രോഫി കിരീടം കേരളത്തിലെത്തിച്ചു.
Post Your Comments