
മലയാളികള്‍ക്ക് ഏറെ പരിചിതനായ തീറ്റ റപ്പായിയുടെ ജീവിതം സിനിമയാകുന്നു. ഭക്ഷണ പ്രിയനായ റപ്പായിയുടെ ജീവിതം വെള്ളിത്തിരയില്‍ എത്തിക്കുന്നത് നവാഗതനായ വിനു രാമകൃഷ്ണനാണ്. വിനു സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കലാഭവന്‍ മണിയുടെ സഹോദരന്‍ ആര്‍ എല്‍ വി രാമകൃഷ്ണനാണ് തീറ്റ റപ്പായിക്കു സമാനമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
ചിത്രം പൂര്‍ണമായി തീറ്റ റപ്പായിയുടെ കഥ എന്ന നിലയ്ക്കല്ല ഒരുക്കുന്നതെന്ന് സംവിധായകന്‍ പറയുന്നു. കെബിഎം ക്രിയേഷന്‍സിന്റെ ബാനറില്‍ കെ.കെ. വിക്രമനാണ് നിര്‍മാതാവ്. വിനു രാമകൃഷ്ണന്റെ കഥയ്ക്ക് പത്രപ്രവര്‍ത്തകനായ സി എ സജീവന്‍ തിരക്കഥയും സംഭാഷണവും ഒരുക്കുന്നു.
പ്രമുഖ നടിയ്ക്ക് നേരെ അസഭ്യ വര്‍ഷവുമായി സദാചാരവാദികള്‍
Post Your Comments