
തന്റെ കരിയറില്‍ ഏറ്റവും മികച്ച കഥാപാത്രങ്ങള്‍ ഇനി വരാനിരിക്കുന്ന ആളാണെന്നു വിശ്വസിക്കുന്ന നടനാണ് മോഹന്‍ലാല്‍ ,അതുകൊണ്ട് തന്നെ തന്റെ ഒന്നാമത്തെ സിനിമ ചെയ്ത അതെ ഗൗരവത്തോടെയും കൗതുകത്തോടെയുമാണ് ഇന്നും താരം സിനിമ ചെയ്യുന്നത്. വി.എ ശ്രീകുമാര്‍ മേനോന് സംവിധാനം ചെയ്യുന്ന മോഹന്‍ലാലിന്റെ ഒടിയന് അതിന്റെ അവസാനഘട്ട രംഗ ചിത്രീകരണത്തിനു തയ്യാറെടുക്കുന്നു.
നീരാളി എന്ന ചിത്രത്തിനായി ഒടിയനില്‍ നിന്ന് ഇടവേളയെടുത്ത മോഹന്‍ലാല്‍ ഇന്ന് മുതല്‍ വീണ്ടും ഒടിയന്റെ ചിത്രീകരണ തിരക്കുകളിലേക്ക് കടക്കും സംവിധായകന് ശ്രീകുമാര്‍ മേനോന് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഒടിയന്റെ അവസാനഘട്ട ചിത്രീകരണം ആരംഭിക്കുന്ന വിവരം വ്യക്തമാക്കിയത്.
Post Your Comments