Latest NewsMollywood

ഒരുപാട് പ്രായ വ്യത്യാസത്തിൽ വിവാഹം ചെയ്‌ത മലയാളത്തിലെ താര ദമ്പതിമാർ

രമ്പരാഗതമായിവിവാഹത്തിന്  പ്രായപരിധി നിർണ്ണയിക്കുന്നവരാണ് മലയാളികള്‍. എന്നാല്‍ പ്രായം ഇഷ്ടത്തിനൊരു പ്രശ്നമല്ല എന്ന്‍ തെളിയിക്കുന്ന പലരും നമുക്ക് ചുറ്റുമുണ്ട് പ്രത്യേകിച്ച് സിനിമയിലുള്ളവര്‍.മലയാള സിനിമാ ലോകത്ത് ഒരുപാട് പ്രായ വ്യത്യാസത്തിൽ വിവാഹം ചെയ്‌ത താര ദമ്പതിമാർ ഏറെയാണ്‌.അവരില്‍ ചിലരെ പരിചയപ്പെടാം. 

മുകേഷ്- മേതിൽ ദേവിക 

വിവാഹമോചനം നേടിയ ശേഷം മുകേഷിനെക്കാൾ 16 വയസ് വ്യത്യാസമുള്ള  നര്‍ത്തകികൂടിയായ മേതിൽ ദേവികയെയാണ് മുകേഷ് വിവാഹം കഴിച്ചത്.

സംയുക്ത വർമ്മ – ബിജു മേനോൻ

മലയാളത്തില്‍ തിളങ്ങി നിന്ന സമയത്താണ് സംയുക്ത ബിജു മേനോനെ പ്രണയിച്ച് വിവാഹം കഴിക്കുന്നത്.ഇരുവരും തമ്മില്‍ പത്ത് വയസിന് മുകളില്‍  വ്യത്യാസമുണ്ട്.  

കൃഷ്ണ മോഹൻ –  സുജാത


ദക്ഷിണേന്ത്യയിലെ സുവർണ ഗായികയായ സുജാത വിവഹം കഴിച്ചത് 12 വയസിന് മുതിര്‍ന്ന  കൃഷ്ണ മോഹനെയാണ്.ഇരുവരുടെയും മകള്‍ ശ്വേത ഒരു ഗായിക കൂടിയാണ്. 

മനോജ്‌ കെ ജയന്‍ – ആഷ


മലയാളത്തിലെ പ്രശസ്ത നടി ഉർവശിയുമായി വേര്‍പിരിഞ്ഞ ശേഷം മനോജ് കെ ജയൻ 11 വയസിന് ഇളയതായ ആഷയെ വിവാഹം ചെയ്തു.ഇരുവര്‍ക്കും ഒരു ആണ്‍കുഞ്ഞും ജനിച്ചു.

യേശുദാസ്‌  – പ്രഭ 


മലയാളത്തിലെ ഗാന ഗന്ധര്‍വന്‍ യേശുദാസ് 13 വയസിന്  ഇളയ പ്രഭയെന്ന  ഒരു ഹൈന്ദവസ്ത്രീയെയാണ് വിവഹം കഴിച്ചത്.

സുരേഷ് ഗോപി- രാധിക


മലയാള സിനിമയിലെ ആക്ഷന്‍ ഹീറോ  സുരേഷ് ഗോപിയുടെ 13 വയസിനു ഇളയ രാധികയെയാണ് വിവാഹം  ചെയ്തത്.ഇരുവര്‍ക്കും നാലു മക്കളും ഉണ്ട്.

ആനി –  ഷാജി കൈലാസ് 


ഒരു കാലത്ത് മലയാള സിനിമയുടെ പ്രിയപ്പെട്ട നായികയായിരുന്നു  ആനി. ആനി വിവാഹം  കഴിച്ചത് മലയാളത്തിലെ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളുടെ സംവിധായകന്‍  ഷാജി കൈലാസിനെയാണ്. ഇരുവരും തമ്മില്‍ പതിമൂന്ന്‍ വയസിന് വ്യത്യാസം ഉണ്ട്.

 ഫഹദ് ഫാസില്‍ – നസ്രിയ


യുവതാരങ്ങളായ ഫഹദ് ഫാസിലും നസ്രിയയും വിവാഹം കഴിച്ചത് പന്ത്രണ്ട് വയസിനു വ്യത്യാസത്തിലാണ്. വിവാഹശേഷം നസ്രിയ സിനിമയില്‍ സജീവമായികൊണ്ടിരിക്കുകയാണ്.

shortlink

Related Articles

Post Your Comments


Back to top button