തെന്നിന്ത്യൻ നായിക സായി പല്ലവിക്കെതിരെ ആരോപണവുമായി നായകൻ രംഗത്ത്.എല്‍ വിജയ് സംവിധാനം ചെയ്യുന്ന കാരു എന്ന ചിത്രത്തിന്റെ പ്രചരണ പരിപാടികളില്‍ നിന്ന് ചിത്രത്തിലെ നായകന് നാഗശൗര്യ മാറിനിൽക്കുന്നതായി റിപ്പോർട്ടുകൾ വന്നിരുന്നു. നായിക സായ് പല്ലവിയുമായുള്ള പ്രശ്നങ്ങളാണ് ഇതിനുകാരണമായി മാധ്യമങ്ങൾ കണക്കാക്കുന്നത്.സിനിമയുടെ പ്രചരണ പരിപാടികളില്‍ നിന്ന് നായകന് വിട്ടുനില്ക്കുന്നതില് നിര്‍മാതാക്കൾ അസംതൃപ്തരാണ്.
Read also:സെക്യൂരിറ്റിയുടെ കണ്ണുവെട്ടിച്ച് ബിഗ് ബിയെ കാണാൻ കൊച്ചു മിടുക്കിയെത്തി
സായിയുടെ പെരുമാറ്റം സഹതാരങ്ങള്‍ക്ക് സഹിക്കാവുന്നതിലും അപ്പുറമാണെന്ന് മുമ്പ് നാഗശൗര്യ ആരോപിച്ചിരുന്നു.സംഭവം വിവാദമായിരുന്നു.എന്നാൽ താൻ ആരെയും വേദനിപ്പിക്കാറില്ലെന്നും എന്റെ കൂടെ ജോലി ചെയ്യുന്ന ആര്‍ക്കെങ്കിലും അങ്ങനെ തോന്നിയിട്ടുണ്ടെങ്കില്‍ അത് നിര്‍ഭാഗ്യകരമാണെന്നും അഥവാ എന്നെക്കുറിച്ച് പരാതിയുണ്ടെങ്കില്‍ അക്കാര്യം നിര്‍മാതാവിനോടോ സംവിധായകനോടോ പറയാമായിരുന്നെന്നും സായി പല്ലവി പറഞ്ഞു.
നാഗശൗര്യയുടെ ചിന്തകളെ ഞാന്‍ ബഹുമാനിക്കുന്നു. അദ്ദേഹത്തിന് തോന്നിയത് എന്തോ അത് അദ്ദേഹത്തിന് പറയാം. ഞാന്‍ മന:പൂര്‍വം അദ്ദേഹത്തെ വേദനിപ്പിച്ചിട്ടില്ല. അഥവാ അങ്ങനെ സംഭവിച്ചുവെങ്കില്‍ മാപ്പ്.’ എന്നും സായി പറഞ്ഞു.
Post Your Comments