Latest NewsMollywoodNostalgia

തെന്നിന്ത്യൻ സിനിമയിലെ ഈ താര ദമ്പതികളെ മലയാളികൾ മറന്നോ ?

നിരവധി പ്രണയ നായകൻമാർ നമുക്കുണ്ട്. എന്നാൽ പുഞ്ചിരിക്കുന്ന മുഖവും വശ്യമായ നൃത്ത ചുവടുകളുമായി ആരാധകരെ പിടിച്ചിരുത്തിയവർ കുറവാണ്. അതുകൊണ്ടു തന്നെ മലയാളികളുടെ പ്രണയ ഓര്‍മ്മകളില്‍ എന്നും നിറയുന്ന ഒരു മുഖമാണ് നടന്‍ രാജ് കുമാര്‍. തെന്നിന്ത്യൻ താരം കമലഹാസനെപ്പോലെ നൃത്തച്ചുവടുകൾ വയ്ക്കുന്ന ഈ യുവ നടൻ പൂച്ചസന്യാസി എന്ന ചിത്രത്തിലൂടെ മലയാളികളുടെ മനസിൽ ഇടംനേടി. മുപ്പതില്‍ അധികം മലയാള ചിത്രങ്ങളില്‍ അഭിനയിച്ച രാജ്കുമാറിന് മലയാളം നൽകിയത് അധികവും കാമുകന്റെ റോളായിരുന്നു.

rajkumar sripriya എന്നതിനുള്ള ചിത്രംഐ.വി. ശശിയുടെ തൃഷ്ണയിലെ രാജ്കുമാറിന്റെ കഥാപാത്രം ഇന്നും പ്രേക്ഷകരുടെ മനസിൽ പച്ചപിടിച്ചുനില്ക്കുന്നു. രാജ്കുമാര്‍ അഭിനയിച്ച ആദ്യ ചിത്രമായ തൃഷ്ണ  1981 ലാണ് റിലീസായത്. രാജ്കുമാറിന്റെ പ്രിയപത്നിയാണ് ശ്രീപ്രിയ. ഒരു കാലത്ത് തെന്നിന്ത്യൻ സിനിമ അടക്കി വാണ നായിക. വിവാഹത്തിന്റെ ഇരുപത്തിയഞ്ചാം വാർഷികം ആഘോഷിച്ചിരിക്കുകയാണ് താരങ്ങൾ  

RAJKUMAR

കമലഹാസനൊപ്പം നിരവധി ചിത്രങ്ങളിൽ നായികയായ ശ്രീപ്രിയ അഭിനയിച്ച മലയാള ചിത്രം പത്മരാജന്റെ കരിയിലക്കാറ്റുപോലെയാണ്. രാജ്കുമാര്‍ അവസാനമായി മലയാളത്തിൽ അഭിനയിച്ചത് 1988ൽ പുറത്തിറങ്ങിയ ഭീകരൻ എന്ന സിനിമയിലും. ഇരുവരും ഇപ്പോള്‍ മലയാള സിനിമയില്‍ സജീവമല്ല.

rajkumar sripriya എന്നതിനുള്ള ചിത്രം

വിവാഹത്തിനുശേഷം ശ്രീപ്രിയ സംവിധാനത്തിലേക്കും ഭർത്താവ് രാജ്കുമാർ നിർമ്മാണരംഗത്തേക്കുമാണ് കൂടുതല്‍ ശ്രദ്ധ കൊടുത്തത്. 1992 ൽ തമിഴിൽ പുറത്തിറങ്ങിയ ശാന്തിമുഹൂർത്തം എന്ന സിനിമയാണ് ശ്രീപ്രിയ ആദ്യം സംവിധാനം ചെയ്തത്. ആഷിക് അബുവിന്റെ 22 ഫീമെയിൽ കോട്ടയം എന്ന സിനിമയുടെ തമിഴ് പതിപ്പാണ് രണ്ടാമത്തെ ചിത്രം. ദൃശ്യത്തിന്റെ തെലുങ്ക് റീമേക്ക് ശ്രീപ്രിയ സംവിധാനം ചെയ്ത മൂന്നാമത്തെ സിനിമയാണ്. ജീത്തു ജോസഫ് സംവിധാനം ചെയ്ത തമിഴ് ദൃശ്യമായ പാപനാശത്തിന്റെ നിർമ്മാണ പങ്കാളിയാണ് രാജ്കുമാർ.

ബന്ധപ്പെട്ട ചിത്രം

നിർമ്മാതാവായിരുന്ന ഷണ്മുഖ രാജേശ്വര സേതുപതിയുടെ മകനായി മദ്രാസിലെ ഒരു രാജകുടുംബത്തിലാണ് രാജ് കുമാർ ജനിച്ചത്. രാജ്കുമാർ ശ്രീപ്രിയ ദമ്പതികൾക്ക് 2 കുട്ടികൾ ഉണ്ട്. മകൾ സ്നേഹയും മകൻ നാഗാർജ്ജുനും.

shortlink

Post Your Comments


Back to top button