ബോളിവുഡ് താരം ശ്രീദേവി ഒരുപാട് മോഹങ്ങൾ ബാക്കിവച്ചാണ് യാത്രയായത്.എന്നാൽ മരണശേഷം താരത്തിന്റെ ഒരു ആഗ്രഹം നിറവേറ്റാൻ കഴിഞ്ഞതിന്റെ ആശ്വാസത്തിലാണ് ഭർത്താവ് ബോണി കപൂർ
ഒരു യാത്രാ മോഹം ശ്രീദേവി ഏറെ നാളായി മനസില്‍ കൊണ്ടുനടന്നിരുന്നു. ഭര്‍ത്താവ് ബോണി കപൂറിനോട് ഇത് തുറന്നുപറയുകയും ചെയ്തിരുന്നു.
1993ല്‍ ഒരു സിനിമയുടെ ചിത്രീകരണത്തിന് ശ്രീദേവി ഹരിദ്വാറില്‍ പോയിരുന്നു. തീര്‍ഥാടന ഭൂമിയായ ഹരിദ്വാര്‍ ശ്രീദേവിയെ ഒരുപാട് ആകര്‍ഷിച്ചു.ഷൂട്ടിങ് അവസാനിച്ച് തിരികെ എത്തിയ ശ്രീദേവി ബോണിയോട് പറഞ്ഞു. ‘എനിക്ക് ഹരിദ്വാറില്‍ ഇനിയും പോകണം’. എന്നാല്‍ ശ്രീദേവിയുടെ ആ യാത്രാമോഹം നടക്കാതെ പോയി.ഒരു അഭിമുഖത്തിൽ കുടുംബാംഗങ്ങളാണ് ഇക്കാര്യം പങ്കുവെച്ചത്.
Read also:നടി ശ്രീവിദ്യയുടെ ഫ്ലാറ്റ് ലേലത്തിൽ
ശ്രീദേവിയുടെ ഈ ആഗ്രഹം നടത്താന്‍ പറ്റാത്തതിനാലാണ് വൈകിപ്പോയി എന്നറിഞ്ഞിട്ടും അവരുടെ ചിതാഭസ്മത്തിലെ ഒരു പങ്ക് ഹരിദ്വാറില്‍ നിമജ്ജനം ചെയ്തത്. രാമേശ്വരത്താണ് ചിതാഭസ്മം ആദ്യം നിമജ്ജനം ചെയ്തത്. ബോണി കപൂറും മക്കളായ ജാന്‍വിയും ഖുശിയും മറ്റു കുടുംബാംഗങ്ങളും ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു. അതിനു ശേഷമാണ് ബോണി കപൂര്‍ ഹരിദ്വാറിലേക്ക് യാത്ര തിരിച്ചത്. തന്റെ ഭാര്യ ഒരിക്കല്‍ പങ്കുവെച്ച ആഗ്രഹം ജീവിച്ചിരുന്നപ്പോള്‍ നടത്തിക്കൊടുക്കാന്‍ കഴിഞ്ഞില്ല. ചിതാഭസ്മത്തിന്റെ ഒരു പങ്ക് ഹരിദ്വാറില്‍ നിമജ്ജനം ചെയ്യാനുള്ള തീരുമാനത്തിന് പിറകില്‍ ഇതായിരുന്നു കാരണം.
Post Your Comments