
യാത്രക്കാരുടെ ശ്രദ്ധയ്ക്ക്, കിളിച്ചുണ്ടന്‍ മാമ്പഴം തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളികളുടെ പ്രിയ താരമായി മാറിയ സൗന്ദര്യയുടെ ജീവിതം വെള്ളിത്തിരയിലേയ്ക്ക് എത്തുന്നതായി റിപ്പോര്‍ട്ട് . പെലി ചൂപുല്ലു എന്ന സൂപ്പര്‍ ഹിറ്റ് തെലുങ്ക് ചിത്രത്തിന്റെ നിര്‍മ്മാതാക്കളാണ് സൗന്ദര്യയുടെ ജീവിത കഥ പറയുന്ന ചിത്രം ഒരുക്കുക.
നടി സാവിത്രിയുടെ ജീവിതകഥ പറയുന്ന ചിത്രം മഹാനടി തീയേറ്ററുകളില്‍ മികച്ച പ്രതികരണം നേരിടുന്ന അവസരത്തിലാണ് ഈ വാര്‍ത്ത കൂടി പുറത്ത് വന്നിരിക്കുന്നത്. സൂപ്പര്‍ താരമായ രജനികാന്തിനൊപ്പം വരെ സൗന്ദര്യ അഭിനയിച്ചു രജനികാന്തിന്റെ സൂപ്പര്‍ ഹിറ്റുകളായ പടയപ്പ, അരുണാചലം തുടങ്ങിയവയില്‍ നായികയായ സൗന്ദര്യ കന്നഡ സിനിമയിലെ നിര്‍മ്മാതാവും സംവിധായകനുമായ കെ. പി. സത്യനാരായണന്റെ മകളാണ്. 2004 ല്‍ ഹെലികോപ്പ്ടര്‍ തകര്‍ന്ന് വീണായിരുന്നു സൗന്ദര്യയുടെ മരണം സംഭവിച്ചത്.
വിമാനാപകടത്തില്‍ പ്രമുഖ നടന് മരിച്ചുവെന്ന് വ്യാജ വാര്‍ത്ത
Post Your Comments