മമ്മൂട്ടി, ജയറാം, പൃഥിരാജ് തുടങ്ങിയ സൂപ്പര്‍താര ചിത്രങ്ങളില്‍ നായികയായി തിളങ്ങിയ നടിയാണ് സിന്ധു മേനോന്. ബാലതാരമായി വെള്ളിത്തിരയില്‍ എത്തിയ സിന്ധു തമിഴ്, തെലുങ്ക്, മലയാളം, കന്നഡ തുടങ്ങിയ ഭാഷകളില്‍ തിരക്കുള്ള നടിയായി മാറി.
മലയാളിയായ സിന്ധു കര്‍ണാടകത്തിലാണ് ജനിച്ചത്. തമിഴ്, കന്നഡ, മലയാളം എന്നീ ഭാഷകളിലായി നാല്പതോളം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. രശ്മി എന്ന കന്നച ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച താരം ജയറാം നായകനായ ഉത്തമന് എന്ന ചിത്രത്തിലൂടെയാണ് മലയാളത്തില്‍ എത്തിയത്. വാസ്തവം, വേഷം, തൊമ്മനും മക്കളും തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ച നടി 2010ല്‍ യുകെയിലെ ഐടി മേഖലയില്‍ ജോലിചെയ്യുന്ന ഡൊമിനിക് പ്രഭുവിനെ വിവാഹം കഴിച്ചു.
പ്രഭുവുമായുള്ള വിവാഹത്തോടെ സിനിമയില്‍ നിന്നും പിന്മാറിയ നടിയെക്കുറിച്ച് പുതിയ വിവരങ്ങള്‍ ഒന്നുമില്ല. എന്നാല്‍ 2013ല്‍ അമിതമായി ഗുളിക കഴിച്ചു നടി ആശുപത്രിയില്‍ ആണെന്ന വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ അത് താനല്ലെന്നും തന്റെ ദാമ്പത്യത്തില്‍ പ്രശ്നങ്ങള്‍ ഇല്ലെന്നും നടി വിശദീകരിച്ചു. എന്നാല്‍ ഇപ്പോഴും സിനിമയില്‍ നിന്നും അകന്നു നില്‍ക്കുകയാണ് താരം.
SUPPORT : ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍ LINK TO DONATE : https://goo.gl/oKHre2
Post Your Comments