തമിഴിലെ പ്രമുഖ സംവിധായകനും നിര്‍മ്മാതാവുമായ ലോറന്സുമായി വേര്‍പിരിഞ്ഞ നടി പ്രിയങ്ക വീണ്ടും അഭിനയരംഗത്ത്. സൂപ്പര്‍താര ചിത്രങ്ങളില്‍ മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ച നടിയാണ് പ്രിയങ്ക. വാരിവലിച്ചു ചിത്രങ്ങള്‍ ചെയ്യാതെ തന്റേതായ ശൈലി സ്വീകരിച്ചിരുന്ന പ്രിയങ്ക വിവാഹത്തോടെ സിനിമയില്‍ നിന്നും ഇടവേളയെടുത്തു. എന്നാല്‍ വിവാഹ മോചനത്തിന് ശേഷം വീണ്ടും അഭിനയ രംഗത്തേയ്ക്ക് എത്തുകയാണ് താരം.
ഇനിയുള്ള തന്റെ ജീവിതം മകനുവേണ്ടിയാണെന്നാണ് പ്രിയങ്ക പറയുന്നത്. മോന്‍ ജനിച്ചതിനാലാണ് ഇടയ്ക്ക് സിനിമയില്‍ സജീവമാകാതിരുന്നത്. പ്രിയങ്കയുടെ വാക്കുകള്‍ ഇങ്ങനെ ..” മകന്‍ ഒന്ന് പിച്ചവച്ചു തുടങ്ങാതെ സിനിമയെന്നും പറഞ്ഞ് പോകാനാവില്ലായിരുന്നു. അതുകൊണ്ട് മനപ്പൂര്‍വ്വം ഞാന്‍ ബ്രേക്കെടുത്തതാണ്. അല്ലെങ്കിലും ഞാന്‍ ഒരുപാട് സിനിമകളില്‍ ഒരേ സമയം അഭിനയിച്ചിരുന്നില്ലല്ലോ. ഒരു വര്‍ഷത്തില്‍ ഒന്നോരണ്ടോ സിനിമ എന്ന കണക്കിലെ ഞാന്‍ ചെയ്തിട്ടുള്ളു. ജലം, കുമ്ബസാരം തുടങ്ങിയ സിനിമകള്‍ ചെയ്യുമ്ബോള്‍ മോനെയും ലൊക്കേഷനില്‍ കൊണ്ടുപോയിരുന്നു. ഇപ്പോള്‍ മുകുന്ദന് നാലുവയസ്സായി. എല്‍.കെ.ജിയില്‍ ചേര്‍ക്കുകയും ചെയ്തു. ചില കാര്യങ്ങളൊക്കെ പറഞ്ഞാല്‍ മനസ്സിലാകുകയും ചെയ്യുന്നുണ്ട്. പിന്നെ എന്റെ വീട്ടില്‍ അച്ഛനും അമ്മയും അവന്റെ എല്ലാ കാര്യങ്ങളും നോക്കുകയും ചെയ്തുകൊള്ളും. മോന്റെ കംഫര്‍ട്ടനുസരിച്ചേ ഞാനിപ്പോള്‍ സിനിമയ്ക്കു ഡേറ്റ്സ് കൊടുക്കാറുള്ളു”. പ്രമുഖ സിനിമ വാരികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പ്രിയങ്ക വ്യക്തമാക്കി.
Post Your Comments