CinemaFilm ArticlesGeneralIndian CinemaMollywoodNEWSNostalgiaWOODs

ഒരേ സമയം സിനിമയില്‍ എത്തി; റോമയും പാര്‍വതിയും മുന്നേറിയപ്പോള്‍ കാണാതായത് നടി മരിയയെ !!

റോഷന്‍ ആന്ട്രൂസ് സംവിധാനം ചെയ്ത നോട്ട്ബുക്ക് എന്ന ചിത്രം ചിത്രത്തിലൂടെ മലയാള സിനിമയ്ക്ക് ലഭിച്ച മൂന്നു നായികമാരാണ് റോമ, പാര്‍വതി, മരിയ . സ്കൂള്‍ കാലഘട്ടത്തിലെ പ്രണയം അതിലൂടെയുണ്ടാകുന്ന പ്രശ്നങ്ങള്‍ എന്നിവ മനോഹരമായി അവതരിപ്പിച്ച ഈ ചിത്രത്തിലൂടെ ശ്രദ്ധിക്കപ്പെട്ട റോമയും പാര്‍വതിയും നായികമാര്‍ മലയാള സിനിമയില്‍ തന്റേതായ സ്ഥാനം നേടി. എന്നാല്‍ സഹനായികയായി കൂടെയുണ്ടായിരുന്ന മരിയയെ മലയാളികള്‍ മറന്നു തുടങ്ങി.

പാര്‍വതി ഔട്ട്‌ ഓഫ് സിലബസ് എന്ന ചിത്രത്തിലും റോമ തമിഴ് ചിത്രങ്ങളിലും ഈ കാലത്ത് അഭിനയിച്ചിരുന്നു. തുടര്‍ന്നും ഇരുവര്‍ക്കും മികച്ച കഥാപാത്രങ്ങള്‍ ലഭിച്ചു. ഇപ്പോള്‍ തെന്നിന്ത്യയിലെ മികച്ച നടിമാരില്‍ ഒരാളായി പാര്‍വതി മാറികഴിഞ്ഞു. എന്നാല്‍ നോട്ട്ബുക്കിലൂടെ സിനിമയിലെത്തിയ മരിയ എന്നാല്‍ പിന്നീട് സിനിമയില്‍ അത്ര സജീവമായില്ല. ജയസൂര്യ-അനൂപ് മേനോന്‍ ചിത്രമായ ഹോട്ടല്‍ കാലിഫോര്‍ണിയ, മുംബൈ പൊലീസ് എന്നീ ചിത്രങ്ങളിലാണ് മരിയ അവസാനമായി പ്രത്യക്ഷപ്പെട്ടത്. ഇപ്പോള്‍ വിവാഹ ജീവിതത്തിലാണ് താരം. വിദേശ മലയാളി ദമ്പതികളുടെ മകനായ സമിത് ആണ് മരിയയുടെ ഭര്‍ത്താവ്.

ലളിത്-മേരി ദമ്പതികളുടെ മകളായ മരിയ പ്രശസ്ത വനിതാക്ഷേമപ്രവര്‍ത്തകയും വിദ്യാഭ്യാസവിദഗ്ദ്ധയുമായ മേരി റോയിയുടെ കൊച്ചുമകളാണ്. പ്രശസ്തഎഴുത്തുകാരിയും ബുക്കര്‍പ്രൈസ് ജേതാവുമായ അരുന്ധതി റോയ് മരിയയുടെ പിതൃസഹോദരിയാണ്.

shortlink

Related Articles

Post Your Comments


Back to top button