CinemaIndian CinemaLatest NewsMollywoodWOODs

ചില ആളുകള്‍ പറയുന്ന കാര്യങ്ങള്‍ എന്നെ അലട്ടിയിരുന്നു; കല്യാണി പ്രിയദര്‍ശന്‍ പറയുന്നു

സംവിധായകന്‍ പ്രിയദര്‍ശന്റെയും നടി ലിസി ലക്ഷ്മിയുടെയും മകള്‍ കല്യാണി തെലുങ്ക് സിനിമയിലൂടെ ചലച്ചിത്രമേഖലയില്‍ അരങ്ങേറ്റം കുറിച്ചിരിക്കുകയാണ്. നാഗാര്‍ജുനയുടെ മകന്‍ അഖില്‍ അകിനേനി നായകന്‍ ആയി എത്തിയ ഹലോ ആണ് കല്യാണിയുടെ ചിത്രം. ഹലോ മികച്ച പ്രതികരണം നേടി പ്രദര്‍ശനം തുടരുമ്ബോള്‍ ഏറെ സന്തോഷത്തിലാണ് കല്യാണി. തന്നെ ഇരുകൈയ്യും നീട്ടി സ്വീകരിച്ച പ്രേക്ഷകരോട് ഒരുപാട് നന്ദിയുണ്ടെന്ന് കല്യാണി ഒരു അഭിമുഖത്തില്‍ പറയുന്നു.

‘ആളുകള്‍ എന്നെ ഇഷ്ടപ്പെട്ടു എന്നു വിശ്വസിക്കുന്നു. മലയാളത്തിലൂടെയോ തമിഴിലൂടെയോ അരങ്ങേറ്റം കുറിയ്ക്കാനാണ് ഞാന്‍ കരുതിയിരുന്നത്. കാരണം എന്റെ വേരുകള്‍ അവിടെയാണ്. പക്ഷേ ഹലോ എന്നെ തേടി വന്നപ്പോള്‍ വിട്ടുകളയാന്‍ മനസ്സ് വന്നില്ല എനിക്ക് അഭിനയിക്കണം എന്ന ആഗ്രഹമുണ്ടായിരുന്നു. പക്ഷേ ഞാന്‍ മനക്കട്ടിയില്ലാത്ത ആളായിരുന്നു. വിമര്‍ശനങ്ങളെ വ്യക്തിപരമായി കരുതി സ്വയം സങ്കടപ്പെടും. ചില ആളുകള്‍ പറയുന്ന കാര്യങ്ങള്‍ എന്നെ അലട്ടിയിരുന്നു. പക്ഷേ അച്ഛനും അമ്മയ്ക്കും ഞാന്‍ സ്വയം പര്യാപ്തമാണെന്ന് നിര്‍ബന്ധം ഉണ്ടായിരുന്നു. ഇപ്പോള്‍ ഞാന്‍ ഒരുപാട് മാറിയിട്ടുണ്ട്.’

അച്ഛന്റെ ഏറ്റവും അടുത്ത സുഹൃത്ത് മോഹന്‍ലാല്‍ ആണെന്ന് കല്യാണി പറയുന്നു. ‘അദ്ദേഹത്തിന്റെ കുടുംബവുമായി എനിക്ക് അത്രമാത്രം അടുപ്പമുണ്ട്. പ്രണവ് എന്റെ അടുത്ത കൂട്ടുകാരനാണ്. ഒരുമിച്ച്‌ വളര്‍ന്നതിനാല്‍ ഞങ്ങള്‍ കസിന്‍സിനെപ്പോലെയാണ്. ലാലങ്കിള്‍ നല്ല ഫണ്ണിയാണ്. ഞങ്ങള്‍ക്ക് വേണ്ടി മാജിക് കാണിച്ചു തരും. എനിക്ക് നല്ല ഭക്ഷണം കഴിക്കാന്‍ തോന്നുമ്പോള്‍ നേരെ ലാലങ്കിളിന്റെ വീട്ടില്‍ പോകും. അദ്ദേഹം നല്ല കുക്കാണ്.’

shortlink

Related Articles

Post Your Comments


Back to top button