തെന്നിന്ത്യന്‍ താര സുന്ദരി അമല പോള്‍ തനിക്ക് വ്യവസായില്‍ നിന്നും നേരിട്ട ദുരനുഭവം വെളിപ്പെടുത്തിയത് വലിയ വാര്‍ത്തയായിരുന്നു. തന്നോട് ലൈംഗികച്ചുവയോടെ സംസാരിച്ച ആള്‍ക്കെതിരെ നടി നിയമ നടപടി സ്വീകരിച്ചിരുന്നു. നടിയുടെ പരാതിയില്‍ അഴകേശന് എന്ന വ്യക്തി അറസ്റ്റിലാവുകയും ചെയ്തു. ഇതോടെ താരത്തിനു പിന്തുണയുമായി തമിഴ് സിനിമാ മേഖല ഒന്നടങ്കം രംഗത്തെത്തി. തമിഴ് താരസംഘടനയുടെ ജനറല്‍ സെക്രട്ടറിയും പ്രൊഡ്യൂസേഴ്സ് കൗണ്‍സില്‍ പ്രസിഡന്റുമായ വിശാല്‍ അമലയ്ക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു.
അമലയുടെ ധൈര്യത്തിന് അഭിവാദ്യങ്ങളുണ്ടെന്നും കൃത്യമായി നടപടി സ്വീകരിച്ച പോലീസിന് നന്ദിയുണ്ടെന്നും വിശാല്‍ ടീറ്റ് ചെയ്തിരുന്നു. ഇതിന് മറുപടിയുമായി രംഗത്ത് വന്നിരിക്കുകയാണ് അമല.
”എനിക്കൊപ്പം നില്ക്കുന്നതിനും ഈ പോരാട്ടത്തില്‍ നിന്ന് ഞാന്‍ പിന്മാറില്ലെന്ന് ഉറപ്പ് വരുത്തിയതിനും നന്ദി. ഇത് എല്ലാ സ്ത്രീകളുടെയും കടമയാണ്. ഇത്തരം സംഭവങ്ങള്‍ വിട്ടുകളയരുത്. നമുക്ക് വേണ്ടി നാം ഉയര്‍ത്തെഴുന്നേല്‍ക്കണം. എന്നെ ഒരു മാംസക്കഷ്ണം പോലെ കച്ചവടം ചെയ്യാന്‍ അയാള്‍ തയ്യാറായിരുന്നു. അയാളുടെ ചങ്കുറ്റം കണ്ടപ്പോള്‍ എന്റെ നിയന്ത്രണം വിട്ടുപോയി”- വിശാലിനുള്ള മറുപടിയായി അമല ട്വിറ്ററില്‍ കുറിച്ചു.
Post Your Comments