വിവാദമായ റിയാലിറ്റി ഷോ അവസാന ഭാഗത്തേയ്ക്ക് എത്തുമ്പോള്‍ വിജയം ഈ മലയാളി നടിയ്ക്കാകുമോ!! ആരാധകര്‍ ആവേശത്തില്‍ കാത്തിരിക്കുകയാണ് നടന് ആര്യയുടെ ജീവിത പങ്കാളി ആരാകും എന്നറിയാന്‍. തുടക്കം മുതല്‍ വിമര്‍ശനങ്ങള്‍ കേട്ട ഒരു ഷോയാണ് ‘എങ്ക വീട്ടു മാപ്പിളൈ’ അവസാന ഘട്ടത്തില്‍. ഈ മത്സരത്തില്‍ വിജയ സാധ്യത ഏറെ കല്‍പ്പിച്ചിരുന്ന കുംഭകോണം സ്വദേശിനി അബര്‍നദി പരിപാടിയില്‍ നിന്ന് പുറത്തായി.
സൂസന്ന, അഗത, മലയാളിയായ സീതാ ലക്ഷ്മി എന്നിവരാണ് അവസാന ഘട്ടത്തില്‍ മത്സരിക്കുന്നത്. വിവാഹത്തിന് മുന്നോടിയായി മൂവരും മെഹന്ദിയിട്ടു. മത്സരാര്‍ത്ഥികളുടെ കുടുംബാംഗങ്ങളും സുഹൃത്തുക്കളും ചടങ്ങില്‍ പങ്കെടുത്തു. ആര്യയുടെ അടുത്ത സുഹൃത്തുക്കളായ വരലക്ഷ്മി, കികി വിജയ് എന്നിവരും സന്നിഹിതരായിരുന്നു.
മത്സരാര്‍ത്ഥികളില്‍ ഏറ്റവും പിന്തുണ അബര്‍നദിക്കായിരുന്നു. പരിപാടിയില്‍ അതിഥികളായെത്തിയ ആര്യയുടെ സുഹൃത്തുക്കളില്‍ ഭൂരിഭാഗവും താരത്തിന് ചേര്‍ന്ന വധു അബര്നദിയാണെന്ന് പറഞ്ഞിരുന്നു. എന്നാല്‍ അപ്രതീക്ഷിതമായി താരം പുറത്താകുകയായിരുന്നു. വളരെ വികാരാധീനയായാണ് അബര്‍നദി ഷോ വിട്ടുപോയത്. ഈ പെണ്‍കുട്ടിയുടെ ആരാധകര്‍ ‘അബര്‍നദി ആര്‍മി’ എന്ന പേരില്‍ സാമൂഹിക മാധ്യമങ്ങളില്‍ കൂട്ടായ്മ തുടങ്ങിയിട്ടുണ്ട്.
Post Your Comments