എണ്‍പതുകളില്‍ സൂപ്പര്‍താര ചിത്രങ്ങളില്‍ നായികയായി മലയാളത്തിന്റെ പ്രിയ നടിയായി മാറിയ താരമാണ് കാര്‍ത്തിക. ഗ്രാമീണമായ വേഷങ്ങളിലൂടെ മലയാളികളുടെ മനസ്സില്‍ കുടിയേറിയ ഈ നായിക ഇപ്പോള്‍ സിനിമയില്‍ നിന്നും ഇടവേളയെടുത്തിരിക്കുകയാണ്. സംവിധായകനായ ബാലചന്ദ്ര മേനോന്‍ ആണ് കാര്‍ത്തികയെ മലയാളചലച്ചിത്രത്തിലേക്ക് കൊണ്ടുവന്നത്. കാര്‍ത്തികയുടെ ആദ്യ ചലച്ചിത്രം മണിച്ചെപ്പ് തുറന്നപ്പോള്‍ ആണ്. ഒരുകാലത്ത് തെന്നിന്ത്യയിലെ സൂപ്പര്‍താരമായി മാറിയ ഈ നടി സിനിമ ഉപേക്ഷിക്കാന്‍ കാരണം തെന്നിന്ത്യയിലെ സൂപ്പര്‍താരം കമലഹാസന്‍ ആണെന്ന് പ്രചാരണം.
കമലാഹസന്‍ കാര്‍ത്തികയെ അടിച്ചത് എന്തിന്? എന്ന തലക്കെട്ടില്‍ ഒരു മാധ്യമത്തില്‍ വന്ന ലേഖനമാണ് കാര്‍ത്തിക സിനിമ ഉപേക്ഷിക്കാന്‍ കാരണം കമലഹാസന്‍ ആണെന്ന് ആരോപിക്കുന്നത്. ബാഡ്മിന്റണ്‍ താരമായിരുന്ന കാര്‍ത്തിക സിനിമയില്‍ അഭിനയം തുടങ്ങിയതും സജീവമായതും അപ്രതീക്ഷിതമായിരുന്നു. നല്ല റോളുകള്‍ മാത്രം അഭിനയിച്ച കാര്‍ത്തിക ഒരിക്കലും നായകന്‍ തൊട്ട് അഭിനയിക്കുന്നത് ഇഷ്ടപ്പെട്ടിരുന്നില്ല. ഈ സമയത്താണ് കമലാഹസനെ നായകനാക്കി മണിരത്‌നം സംവിധാനം ചെയ്ത നായകനില്‍ അഭിനയിക്കാനുള്ള ക്ഷണം കാര്‍ത്തികയ്ക്ക് ലഭിച്ചത്.
ഈ സിനിമയുമായി ബന്ധപ്പെട്ട് പ്രത്യേക ഫോട്ടോ ഷൂട്ട് കമലാഹസന്‍ പദ്ധതിയിട്ടു. ഷൂട്ടിങ് കഴിഞ്ഞപ്പോള്‍ ഒരു പ്രത്യേക രീതിയില്‍ ഫോട്ടോ എടുക്കാന്‍ സ്റ്റില്‍ ഫോട്ടോഗ്രാഫറെ കമല്‍ ചുമതലപ്പെടുത്തി. കാര്‍ത്തികയുടേയും രവിയുടേയും തോളത്ത് കൈവച്ചു കമല്‍ നില്‍ക്കുന്ന ഫോട്ടോയാണ് ഉദ്ദേശിച്ചത്. ഫോട്ടോ ഷൂട്ടിന്റെ കാര്യം കാര്‍ത്തികയേയും രവിയേയും അറിയിക്കുകയും ചെയ്തു.
ഫോട്ടോഗ്രാഫര്‍ ക്ലിക്ക് ചെയ്യാന്‍ സമയത്ത് കമല്‍ കാര്‍ത്തികയുടേയും രവിയുടേയും തോളില്‍ കൈവച്ചു. ഉടന്‍ കാര്‍ത്തിക തട്ടിമാറ്റി. ആദ്യം കൈ തട്ടിമാറ്റല്‍ കമല്‍ കാര്യമാക്കിയില്ല. രണ്ടാമത് വീണ്ടും ഫോട്ടോ ഷൂട്ടിന് ഒരുങ്ങി. അപ്പോള്‍ തോളില്‍ കൈവച്ചപ്പോഴും കാര്‍ത്തിക ഇഷ്ടമില്ലാത്ത തരത്തില്‍ പെരുമാറി. തൊട്ടഭിനയിക്കുന്നത് തനിക്കിഷ്ടമില്ലയെന്നു കാര്‍ത്തിക പറഞ്ഞു. അതോടെ കമലിന് ദേഷ്യം കൂടി. അതോടെ ഫോട്ടോഷൂട്ട് നടന്നില്ല.
ഈ പ്രശ്നങ്ങള്‍ കഴിഞ്ഞാണ് കാര്‍ത്തികയെ തല്ലുന്ന സീന്‍ എടുത്തത്. എല്ലാം മറന്നത് പോലെ കാര്‍ത്തികയോട് സൗഹൃദത്തോടെ പെരുമാറിയിരുന്ന കമല്‍ ഷൂട്ടിംഗ് ഇടയില്‍ കാര്‍ത്തികയെ ആഞ്ഞടിച്ചു. അടികൊണ്ട കാര്‍ത്തിക വേദനയോടെ നിലവിളിച്ചു. ഇനി തമിഴ് സിനിമ ചെയ്യില്ലെന്ന് കാര്‍ത്തിക തീരുമാനിച്ചെന്നും ലേഖനത്തില്‍ പറയുന്നു. നായകന്‍ സൂപ്പര്‍ഹിറ്റായെങ്കിലും കാര്‍ത്തിക പിന്നീട് തമിഴില്‍ അഭിനയിച്ചില്ല.
Post Your Comments