KollywoodLatest NewsMovie Gossips

ശ്രിയ ശരണിന്‍റെ വിവാഹത്തെ അമ്മ എതിര്‍ത്തു. എന്താണ് കാരണം?

തെന്നിന്ത്യന്‍ താര സുന്ദരി ശ്രിയ ശരണും റഷ്യന്‍ കാമുകനായ ആന്ദ്രേ കൊഷീവും തമ്മിലുള്ള വിവാഹം കഴിഞ്ഞ ആഴ്ചയാണ് നടന്നത്. അതീവ രഹസ്യമായി നടിയുടെ മുംബെയിലെ വീട്ടില്‍ വച്ച് നടന്ന വിവാഹത്തില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്.

ശ്രിയയുടെ അമ്മയ്ക്ക് ഈ ബന്ധത്തോട്‌ എതിര്‍പ്പായിരുന്നു എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. മകള്‍ ഒരു റഷ്യക്കാരനെ വിവാഹം കഴിക്കുന്നതിനോട് അവര്‍ക്ക് താല്പര്യമില്ലായിരുന്നു. അമ്മയുടെ എതിര്‍പ്പ് അവഗണിച്ചാണ് ശ്രിയ ശരണ്‍ വിവാഹത്തിന് തയ്യാറായത്.

അമ്മയുടെ പൊടുന്നനെയുള്ള മനംമാറ്റം കാരണമാണ് ശ്രിയ പെട്ടെന്ന് വിവാഹിതയാകാന്‍ തിരുമാനിച്ചതെന്നും കേള്‍ക്കുന്നു. നടിയുടെ അയല്‍ക്കാരന്‍ കൂടിയായ മനോജ്‌ ബാജ്പേയിയാണ് ചടങ്ങില്‍ പങ്കെടുത്ത സിനിമാലോകത്ത് നിന്നുള്ള ഏക വ്യക്തി.

ശ്രിയയും ആന്ദ്രേയും തമ്മില്‍ പ്രണയത്തിലായിട്ട് നാലു വര്‍ഷത്തിലേറെയായി. വിവാഹത്തിന് ആന്ദ്രേ കൊഷിവിന്‍റെ വീട്ടുകാര്‍ക്ക് എതിര്‍പ്പില്ലായിരുന്നുവെന്നും മാധ്യമങ്ങള്‍ പറയുന്നു.

 

shortlink

Related Articles

Post Your Comments


Back to top button