BollywoodLatest News

ജീവിതത്തിൽ ഒറ്റപ്പെടൽ അനുഭവിച്ചതിന്റെ വേദനയെക്കുറിച്ച്‌ ഷാരൂഖ് ഖാൻ

ബോളിവുഡ് സൂപ്പർ സ്റ്റാർ ഷാരൂഖ് ഖാൻ സിനിമയിൽ വിജയിച്ചപ്പോഴും ജീവിതത്തിൽ തോറ്റിരുന്നെന്ന് വെളിപ്പെടുത്തി.ജീവിതത്തിൽ ഒറ്റപ്പെടലും വിഷാദവും ഏകാന്തതയും അനുഭവിച്ചിരുന്ന ഒരു കാലം ഉണ്ടായിരുന്നു കിംഗ് ഖാന്.റാണി മുഖർജി കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ഹിച്ച്കി എന്ന ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടിയിലാണ് ഷാരുഖ് ഇക്കാര്യം വെളിപ്പെടുത്തിയത്.

പതിനഞ്ചാം വയസിൽ അച്ഛൻ നഷ്ടപ്പെട്ടു. ഇരുപത്താറാം വയസിൽ ബിരുദാനന്തര ബിരുദത്തിന് പഠിക്കുമ്പോൾ അമ്മയും നഷ്ടപ്പെട്ടു. കോളജ് വിട്ട് വീട്ടിലെത്തിയപ്പോൾ വലിയ ശൂന്യതയാണ് അനുഭവപ്പെട്ടത്.സാമ്പത്തികമായി ഞങ്ങൾ ഏറെ പിന്നാക്കമായിരുന്നു. ഞാനും സഹോദരിയും ആ ശൂന്യതയുടെ ആഴമറിഞ്ഞവരാണ്.

Read also:രഹസ്യ പ്രണയബന്ധവുമായി തെന്നിന്ത്യന്‍ നടി സായ് പല്ലവി

ഏകാന്തത, ഒറ്റപ്പെടൽ, മാതാപിതാക്കളുടെ വിയോഗം തുടങ്ങിയവ മൂലം വല്ലാത്ത വിഷാദം എന്നെ പിടികൂടിയതു പോലെ തോന്നിയെന്നും മരണം അനിവാര്യമാണ് എന്ന ചിന്ത വിഷമങ്ങളെ അതിജീവിക്കാൻ കരുത്തായെന്നും താരം പറഞ്ഞു .തുടർന്ന് അഭിനയത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും തുടങ്ങി.അങ്ങനെ ദൗർബല്യങ്ങളെ കരുത്താക്കി മാറ്റണമെന്നും ഷാരൂഖ് ആരാധകരോട് പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button