മലയാളത്തിലെ സ്വകാര്യ ചാനലായ മഴവിൽ മനോരമയിലെ ഉടൻ പണം എന്ന പരിപാടിയിൽ അവസാന ഘട്ടംവരെ പങ്കെടുത്ത മത്സരാർത്ഥിയെ ലൈഫ് ലൈനും കൃത്യമായ ചോദ്യവും നൽകാതെ പുറത്താക്കിയ സംഭവം സോഷ്യൽ മീഡിയയിൽ ഏറെ വിമർശനം സൃഷ്ടിച്ചിരുന്നു.പരിപാടിയിലെ അവതാരകനായ മാത്തുക്കുട്ടിക്ക് എതിരെയായിരുന്നു രൂക്ഷ വിമർശനം ഉണ്ടായത്.
സംഭവത്തെത്തുടർന്ന് വിവാദങ്ങൾക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് മത്സരാർത്ഥിയായ ഷാഹിദയും കുടുംബവും.പരിപാടിക്ക് മുന്‍പ് ലൈഫ്ലൈനുകള്‍ ഉപയോഗിക്കുന്നതിനെ കുറിച്ച് ചാനല്‍ കൃത്യമായ നിര്‍ദേശം നല്‍കിയിരുന്നതായി ഷാഹിദ പറയുന്നു. എല്ലാ ചോദ്യങ്ങള്‍ക്കും ലൈഫ്ലൈനുകള്‍ ഉപയോഗിക്കാമെന്ന് നേരത്തെ പറഞ്ഞിരുന്നതായും സംഭവത്തില്‍ ചാനലിനെതിരെ ഒന്നും പറയാനില്ലെന്നുമാണ് ഷാഹിദയുടെ പ്രതികരണം. അതേസമയം പിന്തുണച്ച് എല്ലാവര്ക്കും നന്ദി പറയുകയാണ് ഈ പതിനേഴുകാരി.
Read also:ദിലീപിന്റെ ചിരിയിലും ഒരു ദൃഢതയുണ്ടായിരുന്നു ;ബാലചന്ദ്രമേനോന് പറയുന്നു
എന്നാല്‍ ആദ്യം ചോദ്യങ്ങള്‍ ചോദിച്ചപ്പോള്‍ ലൈഫ് ഉപയോഗിക്കുന്നതിനായി മാത്തുക്കുട്ടി പറഞ്ഞിരുന്നു എന്നാല്‍ ഡാന്‍സ് കളിക്കുന്ന ടാസ്കിന് മുന്‍പ് ലൈഫ്ലൈനിന് സൂചന നല്‍കിരുന്നില്ലെന്നും പെര്‍ഫോം ചെയ്ത് കഴിഞ്ഞാണ് ലൈഫ്ലൈന് എടുക്കുന്ന കാര്യം അറിയുന്നതെന്നും ഷാഹിദയുടെ സഹോദരന് ഷഹീം ഒരു ഓൺലൈൻ മാധ്യമത്തിൽ പ്രതികരിക്കുകയുണ്ടായി.
Post Your Comments