ബോളിവുഡിലെ വിവാദ നായകന് സഞ്ജയ് ദത്തും നടി മാധുരിയും ഒരുകാലത്ത് ആരാധകരുടെ പ്രിയ താരജോഡികളായിരുന്നു. നിരവധി സൂപ്പര്‍ ഹിറ്റുകള്‍ സമ്മാനിച്ച ഇരുവരും പ്രണയത്തില്‍ ആയിരുന്നുവെന്നു വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ‘സഞ്ജയ് ദത്ത്: ദ ക്രേസി അണ്‍ടോള്‍ഡ് സ്റ്റോറി ഓഫ് ബോളിവുഡ്സ് ബാഡ് ബോയ്’ എന്ന പുസ്തകത്തില്‍ സഞ്ജയ്മാധുരി പ്രണയത്തെക്കുറിച്ച് പ്രമുഖ പത്രപ്രവര്ത്തകന് യാസെര്‍ ഉസ്മാന് എഴുതിയത് വന്‍ വിവാദമായിരുന്നു.
എന്നാല്‍ ഇപ്പോഴത്തെ ചര്‍ച്ച നീണ്ട ഇരുപത്തിയഞ്ചുവര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഇരുവരും ഒനിക്കുന്നുവെന്നതാണ്. കരണ്‍ ജോഹറിന്റെ ‘കളങ്ക്’ എന്ന ചിത്രത്തിലൂടെയാണ് ഇരുവരും വീണ്ടും ഒരുമിക്കുന്നത്.
കരണ്‍ ജോഹര്‍ തന്നെയാണ് തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ ഇക്കാര്യം അറിയിച്ചത്. ചരിത്രകഥയെ മുന്‍നിര്‍ത്തി ഒരുക്കുന്ന ചിത്രത്തില്‍ ആലിയ ഭട്ട്, സൊനാക്ഷി സിന്‍ഹ, വരുണ്‍ ധവാന്, ആദിത്യ റോയ് കപൂര്‍ തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്. അഭിഷേക് വര്മ്മന് സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിക്കുന്നത് കരണ്‍ ജോഹറാണ്. കളങ്ക് എന്ന സിനിമ വളരെ അഭിമാനത്തോടും ആകാംഷയോടും കൂടിയാണ് പ്രഖ്യാപിക്കുന്നതെന്ന് കരണ്‍ ട്വിറ്ററില്‍ കുറിച്ചു. 2019 ഏപ്രില്‍ 19നാണ് ചിത്രം റിലീസ് ചെയ്യുന്നത്.
മാധുരി ദീക്ഷിത്, വിദ്യാബാലന്, കങ്കണ എന്നിവര്‍ ഒഴിവാക്കിയ ചിത്രം ഏറ്റെടുത്ത് സണ്ണി ലിയോണ്‍
Post Your Comments