
പുതുവര്‍ഷാരംഭത്തില്‍ ആരാധകര്‍ ഞെട്ടലോടെ കേട്ട ഒരു വാര്‍ത്തയാണ് ലോക സുന്ദരി ഐശ്വര്യ റായുടെ മകനാണ് താനെന്ന അവകാശ വാദവുമായ് വിശാഖപട്ടണം സ്വദേശി രംഗത്ത് എത്തിയത്. ഇരുപത്തി ഒന്പതുകാരന്സായ സംഗീത് കുമാര്‍ എന്ന യുവാവാണ് ഐശ്വര്യ റായുടെ മകനാണ് താനെന്നും അഭിഷേകുമായി പിരിഞ്ഞു താമസിക്കുന്ന ഐശ്വര്യ തിരിച്ചു തനിക്ക് ഒപ്പം വരണമെന്നും ആവശ്യപ്പെട്ടു രംഗത്ത് എത്തിയത്. മാധ്യമങ്ങള്‍ ഈ വാര്‍ത്ത പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ചു.
1988 ല്‍ ലണ്ടനില്‍ വച്ച് ഐ വി എഫ് ചികിത്സയിലൂടെ ഐശ്വര്യ റായിയുടെ മകനായി ജനിച്ചു എന്നാണ് സംഗീത് കുമാര്‍ എന്ന യുവാവിന്റെ വാദം. മൂന്നു വയസു മുതല്‍ 27 വയസു വരെ ചോദാവാരത്താണു വളര്‍ന്നത്. ഒന്നും രണ്ടും വയസില്‍ വളര്‍ന്നത് ഐശ്വര്യ റായിയുടെ അച്ഛനും അമ്മയ്ക്കുമൊപ്പമാണ് എന്നും പറയുന്നു. എന്നാല്‍ ഐശ്വര്യ തന്റെ അമ്മയാണ് എന്നു തെളിയിക്കാന്‍ കൈയില്‍ ഒരു തെളിവുകളും ഇല്ലായെന്നും യുവാവ് പറയുന്നു.
എന്നാല്‍ ഈ വാദങ്ങള്‍ തെറ്റാണെന്ന് പോലീസ് പറയുന്നു. മുന്‍പ് ഇയാള്‍ എ അസര്‍ റഹ്മാന്റെ വിദ്യാര്‍ഥി ആണെന്ന് പറഞ്ഞിരുന്നു. ഇയാള്‍ ഒരു ബസ് കണ്ടക്ടറുടെ മകനാണ്. പഠിത്തത്തില്‍ മുന്നിട്ടു നില്ക്കുന്ന ഈ യുവാവ് ലഹരിയ്ക്ക് അടിമയാണെന്നും പറയുന്നു. ഐശ്വര്യ കേസ് നല്കിയാല് യുവാവിനെതിരെ നടപടി എടുക്കാന്‍ സാധ്യത.
Post Your Comments