മലയാള സിനിമാ പ്രേക്ഷകര്‍ക്ക് ഇത്തിരി നേരം കൊണ്ട് ഒത്തിരി വീട്ടുകാര്യങ്ങള്‍ പറഞ്ഞു തന്ന നായിക നടിയായിരുന്നു സംയുക്ത വര്‍മ്മ. നടന്‍ ബിജുമേനോനെ വിവാഹം ചെയ്തു നല്ലൊരു കുടുംബിനി ആയി കഴിയുന്ന സംയുക്ത ഒരിടവേളയ്ക്ക് ശേഷം തന്റെ ജീവിതത്തിലെ മാറ്റങ്ങളെക്കുറിച്ച് വീണ്ടും മനസ്സ് തുറക്കുകയാണ്. നല്ലൊരു അമ്മയായും ഭാര്യയായും മലയാളത്തിന്റെ പ്രിയ നായിക വീട്ടില്‍ ഒതുങ്ങി കൂടുമ്പോള്‍ താന്‍ അത് ഏറെ ആസ്വദിക്കുന്നുണ്ടെന്ന് വ്യക്തമാക്കുകയാണ് സംയുക്ത, മകന്‍ ദക്ഷിന്റെ കാര്യത്തിലും സംയുക്ത കര്‍ക്കശകാരിയായ അമ്മയാണ്, പക്ഷെ അവനു അവന്റെതായ സ്വാതന്ത്ര്യം താനിപ്പോള്‍ കൊടുക്കാറുണ്ടെന്നും സംയുക്ത പറയുന്നു.
“ബിജു ഏട്ടനെപ്പോലെ അവനെ വളരെ ഫ്രീയായി വിടാന്‍ കഴിയില്ല. നമ്മളൊന്ന് ഷേപ് ചെയ്തു കൊണ്ട് വരണ്ടേ,? പക്ഷെ അതിനു നിര്‍ബന്ധിക്കാനും വയ്യ. ഗെയിംസില്‍ പോലുമുണ്ട് അഡള്‍ട്ട് ഗെയിമുകള്‍. അത് നോക്കാനുള്ള ടെന്‍ഡന്‍സിയൊക്കെ അവനു ഉണ്ടാവില്ലേ? അതൊന്നും തടയാന്‍ പറ്റില്ല, തടയാന്‍ പാടില്ല, പിന്നെ ദക്ഷിനു അങ്ങനെയുള്ള ക്യൂരിയോസിറ്റിയൊന്നും തുടങ്ങിയിട്ടില്ല. അവനു 11 വയസ്സേ ആയിട്ടുള്ളൂ,
നാളെ അവന്‍റെ കമ്പ്യൂട്ടറില്‍ എന്തെങ്കിലും അഡള്‍ട്ട്സ് ഓണ്‍ലി സൈറ്റ് കണ്ടാല്‍ ഞാന്‍ ഞെട്ടുകയൊന്നുമില്ല. അവനു കൗതുകം തോന്നിയിട്ടുണ്ടാകും നോക്കിയിട്ടുണ്ടാവുക. അവര്‍ അത് അറിയണം, എനിക്കതില്‍ പ്രശ്നമില്ല. പക്ഷെ ഞാന്‍ അറിയണം എന്താണ് കാര്യങ്ങളെന്ന്, അത് നിര്‍ബന്ധമാണ്. ദക്ഷ് നാളെ ഒരു സിഗരറ്റ് വലിച്ചാല്‍ ഞാന്‍ എന്തായാലും ചോദിക്കും, എന്തായിരുന്നു മോനെ അതിന്റെ ഫീലിംഗ്, അങ്ങനെ ഒരു അമ്മയാണ് ഞാന്‍.”
കടപ്പാട് ; ഗൃഹലക്ഷ്മി ( മാതൃഭൂമി)
Post Your Comments