ലോക സുന്ദരി ഐശ്വര്യ റായ് തന്റെ അമ്മയാണെന്ന അവകാശവാദവുമായി യുവാവ് രംഗത്തെത്തിയതാണ് പുതുവര്‍ഷാരംഭത്തില്‍ സിനിമാ ലോകത്തെ ഞെട്ടിച്ച വാര്‍ത്ത. 1988 ല്‍ ലണ്ടനില്‍ വച്ച് ഐ വി എഫ് ചികിത്സയിലൂടെ ഐശ്വര്യ റായിയുടെ മകനായി ജനിച്ചു എന്നാണ് സംഗീത് കുമാര്‍ എന്ന യുവാവിന്റെ വാദം. മൂന്നു വയസു മുതല്‍ 27 വയസു വരെ ചോദാവാരത്താണു വളര്ന്നാത്. ഒന്നും രണ്ടും വയസില്‍ വളര്‍ന്നത് ഐശ്വര്യ റായിയുടെ അച്ഛനും അമ്മയ്ക്കുമൊപ്പമാണ് എന്നും പറയുന്നു. എന്നാല്‍ ഐശ്വര്യ തന്റെ അമ്മയാണ് എന്നു തെളിയിക്കാന്‍ കൈയില്‍ ഒരു തെളിവുകളും ഇല്ലായെന്നും യുവാവ് പറയുന്നു.
ഈ വാര്‍ത്ത മാധ്യമങ്ങള്‍ ഏറ്റെടുത്തതോടെ വൈറലായി. ഇത്രയും നാലും ഈ വിഷയത്തില്‍ പ്രതികരിക്കാതിരുന്ന ഐശ്വര്യ റായ് ഇപ്പോള്‍ പ്രതികരിച്ചിരിക്കുകയാണ്. സംഭവത്തെക്കുറിച്ച് അറിഞ്ഞ ഐശ്വര്യ അടുത്ത വൃത്തങ്ങളോട് പ്രതികരിച്ചു എന്ന നിലയില്‍ ദേശീയ മാധ്യമങ്ങളില്‍ വന്ന റിപ്പോര്‍ട്ട് ഇങ്ങനെ… ”ജീവിതത്തില്‍ കേട്ട ഏറ്റവും വലിയ തമാശകളില്‍ ഒന്നാണ് ഇത്. എനിക്ക് 29 കാരനായ മകനുണ്ടെന്ന് ഞാന്‍ ഇപ്പോഴാണ് അറിയുന്നത്. പലതരം ആരാധന കണ്ടിട്ടുണ്ട്. ഇങ്ങനെ ഒരെണ്ണത്തെക്കുറിച്ചറിയുന്നത് ഇത് ആദ്യം. 1988ല്‍ ലണ്ടനില്‍ ഐവിഎഫ് ചികില്‍സയിലൂടെയാണ് ജനിച്ചതെന്ന് പറയുന്നു. ഞാന്‍ അന്ന് സ്കൂളില്‍ പഠിക്കുകയാണ്. 15 തികഞ്ഞിട്ടില്ല. ഇത്തരം അവകാശവാദങ്ങളുമായി വരുന്നവരുടെ ഉദ്ദേശം വേറെയാണ്. ഇത്തരം വാര്‍ത്തകള്‍ മാധ്യമങ്ങള്‍ പ്രമോട്ട് ചെയ്യുന്നതാണ്. ഇതൊക്കെ ശ്രദ്ധിക്കപ്പെടാന്‍ കാരണം, പബ്ലിസിറ്റിക്ക് വരുമ്പോള്‍ പലവട്ടം ആലോചിക്കണം. ഏതായാലും സംഗീത് കുമാര്‍ വിചാരിച്ചത് നടന്നു”. ആഷ് പറയുന്നു.
Post Your Comments