GeneralKollywoodLatest News

നടിമാര്‍ വിവാഹം കഴിക്കാത്തതിന്റെ കാരണം വെളിപ്പെടുത്തി സാമന്ത

നടിമാര്‍ വിവാഹം കഴിക്കാന്‍ മടിക്കുന്നതിന്റെ കാരണം വെളിപ്പെടുത്തി തെന്നിന്ത്യന്‍ താരം സാമന്ത. വിവാഹം കഴിഞ്ഞതോടെ അമ്മയായോ അമ്മായിയായോ ഒക്കെ അഭിനയിക്കേണ്ടിവരുമെന്നും അത് വിധിയാണെന്നും സാമന്ത പറയുന്നു. നായകന്‍മാര്‍ എത്ര കണ്ട് പ്രായമായാലും അവര്‍ നായകന്‍മാർ തന്നെയാണെന്നും താരം കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ വിവാഹം കഴിഞ്ഞതോടെ മുപ്പതാം വയസ്സിലും അമ്മ അമ്മായിയമ്മ വേഷങ്ങളിലെയ്ക്ക് നടിമാര്‍ക്ക് ഒതുങ്ങേണ്ടി വരുന്നതായി സാമന്ത പറയുന്നു. സമര്‍ഥയായ ഒരു നടിക്ക് വിവാഹം കഴിഞ്ഞാല്‍ നായികയായി അഭിനയിക്കാനുള്ള അര്‍ഹതയില്ലാതെ വരുമോ? ഈ പ്രശ്നംമൂലം എത്രയെത്ര നടിമാരാണ് വിവാഹിതരാകാതെ കഴിയുന്നത്?.ഈയൊരു സമ്പ്രദായം മാറണം. മാറിയേ പറ്റൂവെന്നും സാമന്ത പറയുന്നു.

നടന്‍ നാഗചൈതന്യയുമായി വിവാഹിതയായ ശേഷവും സിനിമയില്‍ മികച്ച വേഷങ്ങളിലൂടെ തിരക്കിലാണ് സാമന്ത.

shortlink

Related Articles

Post Your Comments


Back to top button